മനാമ: ലോക തൊഴിലാളി ദിനത്തിൽ പ്രവാസി വെൽഫെയർ, മെയ് ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച 'മീറ്റ് യുവർ ഡോക്ടർ' ഹെൽത്ത് കെയർ ഇനിഷ്യേറ്റീവ് പ്രവാസികൾക്ക് വലിയ ആശ്വാസമായി. കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സിഞ്ച് പ്രവാസി സെന്ററിൽ നടന്ന ക്യാമ്പിൽ സാധാരണക്കാരായ തൊഴിലാളികളും കുടുംബങ്ങളുമടക്കം വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്. രാവിലെ 8 മണി മുതൽ 11.30 വരെ നീണ്ടുനിന്ന ക്യാമ്പിൽ വിവിധ വിഭാഗങ്ങളിലെ പ്രമുഖ ഡോക്ടർമാർ രോഗികളെ നേരിട്ട് കണ്ട് പരിശോധനകളും നിർദ്ദേശങ്ങളും നൽകി. To advertise here, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ, അസ്ഥി-സന്ധി പ്രശ്‌നങ്ങൾ, ദന്തൽ, ഇഎൻടി എന്നിവയ്ക്ക് പുറമേ ജനറൽ വിഭാഗത്തിലും വനിതകളുടെ വിഭാഗത്തിനും ഹോമിയോയിലും കൗൺസിലിംഗിനും ക്യാമ്പിൽ പ്രത്യേക മുൻഗണന നൽകി. ബഹറൈനിലെ പ്രമുഖ പ്രവാസി സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരായ ഡോ. അനൂപ് അബ്ദുല്ല, ഡോ. ഫൈസൽ, ഡോ. ജോയ്‌സ് ജോയ്, ഡോ. ദീപക്, ഡോ. നജീബ് ടി.എ. ഡോ. അനിന, ഡോ. നമിത, ഡോ. ഗോകുൽ, ഡോ ഇസ്മായിൽ കെ. കണ്ടിയിൽ തുടങ്ങിയവർ പ്രിശോധനകൾക്ക് നേതൃത്വം നൽകി. കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ ഫ്‌ലൂ വാക്‌സിനും സൗജന്യമായി നൽകി. ബഹ്‌റൈനിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരായ അസീൽ അബ്ദുറഹ്‌മാൻ, കെ. എം ചെറിയാൻ, അബ്രഹാം ജോൺ, ഷൗക്കത്തലി ലൈഫ് കെയർ, റഷീദ് മാഹി, സുബൈർ എം.എം, ബിജു ജോർജ്ജ്, നാസർ മഞ്ചേരി, അജിത് കുമാർ കണ്ണൂർ, ജമാൽ ഇരിങ്ങൽ, എം.എം മുഹിയുദ്ദീൻ, അഫ്‌സൽ പയ്യോളി, അനസ് റഹീം, ജേക്കബ് തേക്കുതോട്, തോമസ് ഫിലിപ്പ്, മനു മാത്യു, ഹുസൈൻ വയനാട്, മനോജ് വടകര, ഫസലുൽ ഹഖ്, അൻവർ ശൂരനാട്, ദീപക് തണൽ, രാധാകൃഷ്ണൻ തിക്കോടി, റഷീദ സുബൈർ, അനീസ് വി.കെ, റഊഫ് കരൂപ്പടന്ന, അജ്മൽ മാമ്പ, ജാബിർ തിക്കോടി, നിസാർ ഉസ്മാൻ, ഫസൽ റഹ്‌മാൻ പൊന്നാനി, ഷരീഫ് കായണ്ണ, യൂനുസ് രാജ്, ഗഫൂർ മൂക്കുതല, സുനിൽ തോമസ് റാന്നി എന്നിവർ മെയ് ഫെസ്റ്റ് മെഡിക്കൽ ക്യാമ്പ് ക്യാമ്പ് സന്ദർശിച്ച് സാധാരണക്കാരായ പ്രവാസികൾക്ക് മെഡിക്കൽ സേവനങ്ങൾ കൃത്യമായും വേഗത്തിലും ലഭ്യമാക്കി പ്രവാസി മെഡ്‌കെയർ ചെയ്യുന്ന മികച്ച സംഘാടനത്തെ പ്രശംസിച്ചു. പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് ഇത്തരം കൂട്ടായ പരിശ്രമങ്ങൾ അത്യാവശ്യമാണ്. വരും നാളുകളിലും സമാനമായ രീതിയിൽ സാമൂഹിക-ആരോഗ്യ പരിപാടികൾ സംഘടന തുടരും എന്ന് പ്രവാസി മെഡ്‌കെയർ കോഡിനേറ്റർ അബ്ദുല്ല കുറ്റ്യാടി പറഞ്ഞു. പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ, ജനറൽ സെക്രട്ടറി ആഷിക് എരുമേലി, പ്രവാസി മെഡ്‌കെയർ കോഡിനേറ്റർ അബ്ദുല്ല കുറ്റ്യാടി എന്നിവരുടെ നേതൃത്വത്തിൽ മൊയ്തു തിരുവള്ളൂർ പ്രവാസി മെഡ്‌കെയർ എക്‌സിക്യൂട്ടീവുകളായ അനസ് കാഞ്ഞിരപ്പള്ളി, ഇർഷാദ് കോട്ടയം, ഷാനവാസ്, ഗഫാർ, ഷിയാസ് യൂസുഫ്, ബാലാജി, ഷാനിബ്, ഖൽഫാൻ, ഫരീദ്, സതീഷ്, ഖൽഫാൻ, ആശിഷ്, കൃഷ്ണ കുമാർ, രാഹുൽ, ജിതിൻ ജേക്കബ്, സൗമ്യ, ജോസ്ലിൻ, ജെനീഷ്, ഷാഹുൽ ഹമീദ് വെന്നിയൂർ, സി.എം. മുഹമ്മദലി, ബദറുദ്ദീൻ പൂവാർ, അക്ബർ ഷാ, അജ്മൽ ഹുസ്സൈൻ, ജോയ് ആന്റണി, അബ്ദുൽ ഹക്കീം, യൂനുസ് കെ.പി., റിയാസ്, മഹമൂദ് മയാൻ, അനിൽ ആറ്റിങ്ങൽ, മുഹമ്മദ് അമീൻ, മുഹമ്മദ് ഷമ്മാസ്, ബഷീർ പാലേരി, അസ്ലം വേളം, ഉബൈസ്, സാജിർ, ഷെയ്ഖ് ഹാരിസ്, അദീബ് മുനീർ, സിറാജ് വെണ്ണാറോടി തുടങ്ങിയവരും പ്രവാസി മിത്ര എക്‌സിക്യൂട്ടീവുകളായ സബീന അബ്ദുൽ ഖാദർ, ഷിജിന ആഷിക്, സുമയ്യ ഇർഷാദ് തുടങ്ങിയ വിപുലമായ വളണ്ടിയർ വിങ്ങാണ് ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനായി പ്രവർത്തിച്ചത്.

പ്രവാസികൾക്ക് കരുതലായി പ്രവാസി വെൽഫെയർ 'മീറ്റ് യുവർ ഡോക്ടർ'; ഹെൽത്ത്കെയർ ഇനിഷ്യേറ്റീവ്
M
MathrubhumiSource Link
about 4 hours ago
