പ്രവേശനോത്സവവും സ്മാർട്ട് ക്ലാസ് ഉദ്ഘാടനവും; വിദ്യാരംഭത്തിന് മധുരവും സമ്മാനങ്ങളും നൽകി വരവേൽപ്പ്

പ്രവേശനോത്സവവും സ്മാർട്ട് ക്ലാസ് ഉദ്ഘാടനവും; വിദ്യാരംഭത്തിന് മധുരവും സമ്മാനങ്ങളും നൽകി വരവേൽപ്പ്

സിനാവ്: വിദ്യാഭ്യാസ രംഗത്തെ നൂതന മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സിനാവ് മദ്‌റസത്തുന്നൂറിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് പ്രവേശനോത്സവവും പുതുതായി സജ്ജീകരിച്ച സ്മാർട്ട് ക്ലാസ്റൂമിന്റെ ഉദ്ഘാടനവും പ്രൗഢമായി നടന്നു. വൈവിധ്യമാർന്ന പരിപാടികളോടെ നടന്ന ചടങ്ങിൽ നിരവധി വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. അറിവിന്റെ ലോകത്തേക്ക് പുതുതായി കടന്നുവന്ന കൊച്ചു കൂട്ടുകാരെ മധുരപലഹാരങ്ങളും സമ്മാനങ്ങളും നൽകിയാണ് മദ്‌റസ അധികൃതർ സ്വീകരിച്ചത്. To advertise here, മദ്‌റസ സെക്രട്ടറി അലിയാർ കുഞ്ഞ് സാഹിബ് അധ്യക്ഷത വഹിച്ച ചടങ്ങിന് സിദ്ധീഖ് ഹംസ സ്വാഗതം പറഞ്ഞു. സദർ മുഅല്ലിം മുസ്തഫ നിസാമി ഉദ്ഘാടനം ചെയ്തു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി മതപഠനം കൂടുതൽ ലളിതവും ആകർഷകവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മദ്‌റസയിൽ സ്മാർട്ട് ക്ലാസ് സംവിധാനം ഒരുക്കിയിരിക്കുന്നത്. മദ്‌റസ് വിദ്യാർത്ഥികൾക്കുള്ള പ്രോത്സാഹന സമ്മാനങ്ങളുടെ വിതരണം മദ്‌റസ സെക്രട്ടറി അലിയാർ കുഞ്ഞ് സാഹിബ് നിർവഹിച്ചു. ഹബീബ് റഹ്മാൻ വാഫി, ഇമ്രാൻ ആയിപ്പുഴ, ഹംസ സാഹിബ്, നൗഫൽ സാഹിബ്, അബൂ സ്വാലിഹ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വിദ്യാർഥികളുടെ സർവ്വതോമുഖമായ പുരോഗതി ലക്ഷ്യമിട്ട് മദ്‌റസ കമ്മിറ്റി നടപ്പിലാക്കുന്ന ഇത്തരം വികസന പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. രക്ഷിതാക്കളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങ് മദ്‌റസയിലെ പുതിയ അധ്യയന വർഷത്തിന് ആവേശകരമായ തുടക്കം കുറിച്ചു. Published: 18 Apr 2026, 12:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രവേശനോത്സവവും സ്മാർട്ട് ക്ലാസ് ഉദ്ഘാടനവും; വിദ്യാരംഭത്തിന… | Boolokam