ചെങ്ങന്നൂർ : ചെങ്ങന്നൂർ നിയോജകമണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി എം.വി. ഗോപകുമാർ ചെങ്ങന്നൂർ നഗരസഭ, മുളക്കുഴ, ചെറിയനാട്, ആലാ, മാന്നാർ, വെണ്മണി, ചെന്നിത്തല പഞ്ചായത്തുകളിൽ പ്രവർത്തകയോഗങ്ങളിൽ പങ്കെടുത്തു. പഞ്ചായത്ത്, നഗരസഭാ പ്രദേശങ്ങളിൽ മഹിളാമോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ ഗൃഹസമ്പർക്കവും തുടങ്ങി. To advertise here, തിരുവൻവണ്ടൂർ നന്നാട് ശ്രീകോട്ടയത്തുക്കാവ് ശ്രീഭദ്രകാളീ ക്ഷേത്രത്തിലെ മീനാഭരണി ഉത്സവത്തോടനുബന്ധിച്ചുള്ള പൊങ്കാല മഹോത്സവത്തിൽ പങ്കെടുത്താണ് ഞായറാഴ്ച പര്യടനം തുടങ്ങിയത്. തുടർന്ന് വനവാതുക്കര ചെറുപുഷ്പം ദേവാലയം, തിരുവൻവണ്ടൂർ സെയ്ന്റ് ജോർജ് ഓർത്തഡോക്സ് പള്ളി, സെയ്‌ന്റ് ജോൺസ് മലങ്കര സിറിയൻ കത്തോലിക്ക പള്ളി എന്നിവയും സന്ദർശിച്ചു. എം.വി. ഗോപകുമാർ തിങ്കളാഴ്ച രാവിലെ 10-ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായിയുടെ സാന്നിധ്യത്തിൽ വരണാധികാരികൂടിയായ ആർ.ഡി.ഒ. മുൻപാകെ പത്രിക നൽകും. Published: 23 Mar 2026, 01:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പ്രവർത്തകയോഗങ്ങളിൽ പങ്കെടുത്ത് എം.വി. ഗോപകുമാർ
M
MathrubhumiSource Link
about 2 months ago