പ്രവർത്തന മികവിലൂടെ ആഗോള അംഗീകാരങ്ങൾ നേടി ആർ.ടി.എ.

പ്രവർത്തന മികവിലൂടെ ആഗോള അംഗീകാരങ്ങൾ നേടി ആർ.ടി.എ.

M
MathrubhumiSource Link
ദുബായ് : പ്രവർത്തന മികവിലൂടെയും ആസൂത്രണത്തിലൂടെയും രണ്ട് ആഗോള അംഗീകാരങ്ങൾ കരസ്ഥമാക്കി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.). ഐ.എസ്.ഒ 22316, ഐ.എസ്.ഒ. 19650 എന്നീ അംഗീകാരങ്ങളാണ് നേടിയത്. To advertise here, പ്രതിസന്ധികൾ കൈകാര്യം ചെയ്യാനുള്ള കഴിവിനെയും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തെയുമാണ് നേട്ടം അടയാളപ്പെടുത്തുന്നത്. ഗതാഗത, അടിസ്ഥാന സൗകര്യങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിലും നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലും ആർ.ടി.എ. മുന്നിലാണ്. താമസക്കാർക്കും സന്ദർശകർക്കും വിശ്വസനീയമായ സേവനങ്ങളാണ് ലഭ്യമാക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിലെ മികവുറ്റ പ്രകടനങ്ങളിലൂടെയാണ് ഐ.എസ്.ഒ. 22316 അംഗീകാരം സ്വന്തമാക്കിയത്. അപകടസാധ്യതകൾ മുൻകൂട്ടി കാണാനും അടിയന്തര സാഹചര്യങ്ങളോട് അതിവേഗം പ്രതികരിക്കാനും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. മിഡിലീസ്റ്റിലും വടക്കേ ആഫ്രിക്കയിലും ഈ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ സ്ഥാപനമാണ് ആർ.ടി.എ. ഡിജിറ്റൽ പ്രൊജക്റ്റ് മാനേജ്‌മെന്റിനാണ് രണ്ടാമത്തെ അംഗീകാരമായ ഐ.എസ്.ഒ. 19650 ലഭിച്ചത്. അടിസ്ഥാന സൗകര്യങ്ങളുടെ ആസൂത്രണം, രൂപകല്പന, നിർമാണം, പരിപാലനം എന്നിവയിലെ അസാധാരണ ഇടപെടലുകളിലൂടെയാണ് അംഗീകാരം നേടിയത്. ആഗോള മാനദണ്ഡങ്ങൾ പാലിച്ചാണ് അതോറിറ്റി സൗകര്യങ്ങൾ വികസിപ്പിക്കുന്നത്. Published: 16 Mar 2026, 01:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!