പ്രവർത്തനം തുടങ്ങാതെ പത്തനാപുരം പോലീസ് കൺട്രോൾ റൂം

പ്രവർത്തനം തുടങ്ങാതെ പത്തനാപുരം പോലീസ് കൺട്രോൾ റൂം

M
MathrubhumiSource Link
പത്തനാപുരം : പത്തനാപുരം പട്ടണമധ്യത്തിൽ നിർമിച്ച ബഹുനിലമന്ദിരത്തിൽ പോലീസ് കൺട്രോൾറൂം പ്രവർത്തനം തുടങ്ങിയില്ല. കഴിഞ്ഞ ജനുവരിയിലാണ് കെട്ടിടവും പോലീസ് കൺട്രോൾറൂമും ഉദ്ഘാടനം ചെയ്തത്. പട്ടണത്തിൽനിന്ന്‌ അകലെ പോലീസ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നതിനാൽ ടൗണിൽ അടിയന്തരസാഹചര്യമുണ്ടായാൽ പോലീസിന് ഉടൻ ഇടപെടാനുള്ള സൗകര്യാർത്ഥമാണ് കൺട്രോൾറൂം വിഭാവനംചെയ്തത്. പഴയ പോലീസ് സ്റ്റേഷൻ കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലത്താണ് പുതിയ കെട്ടിടം നിർമിച്ചത്. കൺട്രോൾറൂമിനു പുറമേ ഡിജിറ്റൽ ലൈബ്രറി ഉൾപ്പെടുന്ന പഠനകേന്ദ്രം, കോൺഫറൻസ് ഹാൾ എന്നിവയെല്ലാം പുതിയ കെട്ടിടത്തിൽ ഉണ്ടാകുമെന്നായിരുന്നു പ്രഖ്യാപനം. To advertise here, അഞ്ചു കൊല്ലം മുൻപ് അനുവദിച്ച എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് ആധുനികസൗകര്യങ്ങളോടെ കെട്ടിടനിർമാണം പൂർത്തിയാക്കിയിട്ടും ഉദ്ഘാടനം നടത്താൻ ഏറെ വൈകി. തെരുവുനായ്ക്കളും സാമൂഹികവിരുദ്ധരും താവളമാക്കിയതോടെ തിരഞ്ഞെടുപ്പിന് മാസങ്ങൾക്കു മുൻപ് മന്ദിരോദ്ഘാടനം നടത്തി. എന്നാൽ, പ്രഖ്യാപിച്ചപോലെ കാര്യമൊന്നും നടന്നില്ല. സംസ്ഥാനപാതയോരത്ത് പട്ടണത്തിലെ കണ്ണായസ്ഥലത്ത് നോക്കുകുത്തിപോലെ കൺട്രോൾറൂം കെട്ടിടം നിലകൊള്ളുന്നു. കെട്ടിടത്തിനു മുൻപിൽ പാതയോരത്ത് സ്വകാര്യബസുകൾ നിർത്തിയിട്ട് ജീവനക്കാർക്കു വിശ്രമിക്കാനുള്ള ഇടമാണിപ്പോൾ ഇവിടം. കൂടാതെ ഇവിടെനിന്നു നോക്കിയാൽ കാണാവുന്ന ദൂരത്തിലാണ് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ്. ഡിപ്പോയിൽനിന്ന്‌ ബസ് പുറത്തേക്കിറങ്ങുമ്പോൾ ആശുപത്രി ജങ്ഷനിലും മാളിനു സമീപവും നിർത്തിയിട്ടിരിക്കുന്ന സ്വകാര്യബസുകളിലേക്കു സന്ദേശമെത്തും. യാത്രക്കാരെയുമെടുത്ത് കെ.എസ്.ആർ.ടി.സി.യുടെ ‘തലയ്ക്കൽ’ സർവീസ് നടത്താൻ ‘സിഗ്നൽ’ കൊടുക്കുന്ന ഇടമായും ഇവിടം മാറി. മുൻപ് താലൂക്ക് സഭയിൽ വിഷയം വന്നതോടെ മന്ത്രി കെ.ബി.ഗണേഷ്‌ കുമാർ ഇടപെട്ട് പോലീസ് സഹായത്തോടെ അവസാനിപ്പിച്ച വിഷയമാണ് അടുത്തകാലത്ത് വീണ്ടും തുടങ്ങിയത്. പുനലൂർ-മൂവാറ്റുപുഴ, കെ.പി. റോഡുകൾ വഴി ഒട്ടേറെ ദീർഘദൂര ബസ് യാത്രികർ രാത്രികാലങ്ങളിൽ പട്ടണത്തിലെത്തുന്നുണ്ട്. രാത്രിയിൽ ഡിപ്പോയിൽ ബസ് കയറാത്തതിനാൽ കൺട്രോൾറൂം കെട്ടിടത്തിനു മുൻപിലാണ് ബസ് നിർത്തുന്നത്. ദുരനുഭവങ്ങളുണ്ടായിട്ടുള്ള യാത്രക്കാരുടെ സുരക്ഷയ്ക്കായി പോലീസ് സഹായത്തിന് കൺട്രോൾ റൂം പ്രവർത്തനം തുടങ്ങേണ്ടത് അടിയന്തര ആവശ്യമാണ്. Published: 19 Mar 2026, 02:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രവർത്തനം തുടങ്ങാതെ പത്തനാപുരം പോലീസ് കൺട്രോൾ റൂം — Mathru… | Boolokam