തിരുവല്ല: നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മൈക്ക് പ്രവർത്തനം നിലച്ചു. To advertise here, രണ്ട് മൈക്രോഫോണുകളാണ് പ്രസംഗപീഠത്തിന് മുന്നിലുണ്ടായിരുന്നത്. 50 മിനിറ്റോളം തുടർന്ന പ്രസംഗത്തിന്റെ അവസാനഭാഗത്താണ് മൈക്ക് നിന്നത്. മൈക്രോഫോണുകളിൽ രണ്ടുമൂന്നുവട്ടം മുഖ്യമന്ത്രി കൊട്ടിനോക്കി. വേദിയിലിരുന്നവർ മുഖ്യമന്ത്രിയുടെ പ്രതികരണം എന്താകും എന്നമട്ടിൽ ഉദ്വേഗത്തിലായി. എന്നാൽ “എനിക്കിത് പതിവാ” എന്ന് പിണറായി പറഞ്ഞതോടെ സദസ്സിൽ ചിരി പടർന്നു. 30 സെക്കൻഡിനുള്ളിൽ തകരാർ പരിഹരിച്ചു. പിണറായി പ്രസംഗം തുടരുകയുംചെയ്തു. Content Highlights: Technical malfunction occurred during CM Pinarayi Vijayan's 50-minute speech, The incident happened at the Thiruvalla constituency election convention, CM handled the situation with humor, stating it is a common occurrence, The issue was resolved within 30 seconds, allowing the speech to continue Published: 24 Mar 2026, 07:56 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പ്രസംഗിക്കുന്നതിനിടെ മെെക്ക് നിലച്ചു; ‘എനിക്കിത് പതിവാ’ണെന്ന് മുഖ്യമന്ത്രി
M
MathrubhumiSource Link
about 2 months ago