പ്രായംമറന്ന് അച്ഛനുമമ്മയുമിറങ്ങി നീന്തൽ പരിശീലിക്കാൻ

പ്രായംമറന്ന് അച്ഛനുമമ്മയുമിറങ്ങി നീന്തൽ പരിശീലിക്കാൻ

മക്കൾ നീന്തിത്തുടിക്കുന്നതുകണ്ട്‌ ഉദിച്ച മോഹം To advertise here, നീലേശ്വരം : മക്കൾ നീന്തിത്തുടിക്കുന്നത് കണ്ടപ്പോൾ മാതാപിതാക്കൾക്കും നീന്തൽ പരിശീലിക്കാൻ മോഹമുദിച്ചു. നീലേശ്വരം പേരോലിലെ കെ. സനോജും ഭാര്യ പൂർണിമയും രണ്ട് മക്കളും ദിവസവും രാവിലെ ഇ.എം.എസ്. സ്റ്റേഡിയത്തിലെ നീന്തൽക്കുളത്തിൽ ഒരുമിച്ചാണ് നീന്താനിറങ്ങുന്നത്. 12-കാരൻ അർപിതിന്റെ നീന്തൽ പഠിക്കണമെന്ന ആഗ്രഹമാണ് ഇതിന് പ്രേരണയായത്. നീലേശ്വരം സെയ്‌ന്റ് പീറ്റേഴ്‌സ് സ്കൂൾ വിദ്യാർഥി ചെറപ്പുറത്തെ അർപിത് (12) ആണ് മാതാപിതാക്കൾക്കും സഹോദരനും നീന്തൽ പഠിക്കുന്നതിന് വഴികാട്ടിയായത്. ജനുവരി മാസത്തിലാണ് അർപിതിനെ നീന്തൽ പരിശീലനത്തിന് നീലേശ്വരം ഇ.എം.എസ്. സ്റ്റേഡിയത്തിൽ ചേർത്തത്. രാവിലെ ഏഴ് മുതൽ എട്ട് വരെയാണ് പരിശീലനം. അച്ഛൻ കെ.എസ്.ഇ.ബി. കാസർകോട് ഇലക്ട്രിക്കൽ സെക്‌ഷനിലെ അസി. എക്സിക്യൂട്ടീവ് എൻജിനീയർ കെ. സനോജ് (45) രാവിലെ ഏഴിന് സ്റ്റേഡിയത്തിലെ നീന്തൽക്കുളത്തിലെത്തിക്കും. ഒരുമണിക്കൂർ പരിശീലനം. ഒരുമാസംകൊണ്ട് അർപിത് നല്ല നീന്തൽക്കാരനായി. വൈകാതെ ചേട്ടൻ അന്വയിയും (14) അനുജനൊപ്പം നീന്തൽക്കുളത്തിലിറങ്ങി. മക്കളെ രണ്ടുപേരെയും നീന്തൽക്കുളത്തിലേക്കെത്തിക്കുന്നതും തിരിച്ചുകൊണ്ടുപോകുന്നതും അച്ഛൻ സനോജാണ്. പിന്നാലെ അച്ഛൻ സനോജും നീന്തൽ പരിശീലിക്കാനിറങ്ങി. അച്ഛനും മക്കളും നീന്താൻപോകുമ്പോൾ അമ്മമാത്രമെന്തിന് വീട്ടിലിരിക്കണം. കാസർകോട് കളക്ടറേറ്റിൽ ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടറായ അമ്മ എ. പൂർണിമയും നീന്തൽ പരിശീലിക്കാമെന്ന് ഉറപ്പിച്ചതോടെ സകുടുംബം രാവിലെ ഏഴ് മുതൽ എട്ട് വരെ ഇ.എം.എസ്. സ്റ്റേഡിയത്തിലെ നീന്തൽക്കുളത്തിലാണ്. അച്ഛനുമമ്മയും മക്കളും ഒരുമിച്ച് നീന്തൽ പരിശീലിക്കാനെത്തുന്നത് മറ്റുള്ളവർക്കും പ്രചോദനമായി. മധ്യവേനൽ അവധിക്ക് വിദ്യാലയങ്ങൾ അടച്ചതോടെ നീന്തൽ പരിശീലിക്കാൻ രാവിലെയും വൈകീട്ടുമായി 50 വിദ്യാർഥികൾ ഇ.എം.എസ്. സ്റ്റേഡിയത്തിലെത്തുന്നുണ്ട്. രാവിലെ ഏഴുമുതൽ ഒൻപതുവരെയും വൈകീട്ട് നാല് മുതൽ ആറുവരെയുമാണ് ഇപ്പോൾ പരിശീലനം .ഫോൺ: 9995292895. Published: 23 Apr 2026, 04:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രായംമറന്ന് അച്ഛനുമമ്മയുമിറങ്ങി നീന്തൽ പരിശീലിക്കാൻ — Math… | Boolokam