പ്രാർഥനാസമ്മേളനത്തിന് പതാക ഉയർത്തി

പ്രാർഥനാസമ്മേളനത്തിന് പതാക ഉയർത്തി

M
MathrubhumiSource Link
ദേളി : റംസാനിലെ 25-ാം രാവിൽ സഅദിയ്യയിൽ നടക്കുന്ന പ്രാർഥനാ സമ്മേളനത്തിന് പതാക ഉയർന്നു. നൂറുൽ ഉലമ എം.എ. അബ്ദുൾ ഖാദർ മുസ്‌ലിയാരുടെ മഖ്ബറ സിയാറത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്. To advertise here, സ്വാഗതസംഘം ചെയർമാൻ സൈനുൽ ആബിദീൻ അൽ അഹ്ദൽ തങ്ങളും ട്രഷറർ അഹ്മദലി ബെണ്ടിച്ചാലും ചേർന്നാണ് പതാക ഉയർത്തിയത്. സഅദിയ്യ ജീവനക്കാരുടെ ഇഫ്താർസംഗമം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൾ ഖാദർ മദനി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഹനീഫ് അനീസ് അധ്യക്ഷത വഹിച്ചു.ജലാലുദ്ദീൻ അൽഹാദി തങ്ങൾ പ്രാർഥന നടത്തി. എസ്.എസ്.എഫ്. ദേശീയ സെക്രട്ടറി സി.എൻ. ജാഫർ സാദിഖ് സംസാരിച്ചു. ശനിയാഴ്ച രാവിലെ 10-ന് സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന വനിതാ വിജ്ഞാനസദസ്സ് സഅദിയ്യാ സെക്രട്ടറി കെ.പി. ഹുസൈൻ സഅദി ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ എം.എ. അബ്ദുൾ വഹാബ് അധ്യക്ഷത വഹിക്കും. വിടപറഞ്ഞ സ്ഥാപന സാരഥികൾക്കും സഹകാരികൾക്കുമുള്ള ഖത്മുൽ ഖുർആൻ സദസ്സ് ഉച്ചയ്ക്ക് 1.30-ന് നടക്കും. വൈകീട്ട് 4.30-ന് തുടങ്ങുന്ന ജലാലിയ്യ ദിക്‌റ് ഹൽഖയ്ക്ക് മുഹമ്മദ് അഷ്‌റഫ് തങ്ങൾ നേതൃത്വം നൽകും. 5.30-ന് പ്രാർഥനാ സമ്മേളനം ഹസനുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്യും. സഅദിയ്യ ജനറൽ സെക്രട്ടറി എ.പി. അബ്ദുള്ള മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. Published: 14 Mar 2026, 03:02 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രാർഥനാസമ്മേളനത്തിന് പതാക ഉയർത്തി — Mathrubhumi | Boolokam | Boolokam