BoolokamBoolokam
പ്രിന്റിങ് പ്രസിൽ വൻ തീപ്പിടിത്തം

പ്രിന്റിങ് പ്രസിൽ വൻ തീപ്പിടിത്തം

M
MathrubhumiSource Link
കോഴിക്കോട് : വെള്ളയിൽ ബീച്ചിന് സമീപം ജോസഫ്റോഡിൽ സ്വകാര്യ പ്രസിന് തീപിടിച്ച് വൻനാശനഷ്ടം. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ‘റെഡ് സ്റ്റാർ’ പ്രസിനാണ് തീപിടിച്ചത്. നാലുനിലകളുള്ള കെട്ടിടത്തിൽ താഴത്തെനിലയിലെ പുറകുവശത്താണ് തീപ്പിടിത്തമുണ്ടായത്. പ്രിന്റിങ് മെഷീനുകൾ സ്ഥാപിച്ചിരുന്നതും പേപ്പറുകൾ സൂക്ഷിച്ചിരുന്നതും ഇവിടെയായിരുന്നു. പ്രസ് അവധിയായിരുന്നതിനാൽ തീപ്പിടിത്ത സമയത്ത് ജീവനക്കാരുണ്ടായിരുന്നില്ല. സമീപവാസിയായ സ്ത്രീയാണ് തീപടരുന്നത് ആദ്യം കണ്ടത്. To advertise here, ജനവാസമേഖലയിൽ വൻതോതിൽ പുക ഉയർന്നത് പ്രദേശവാസികളെ ആശങ്കയിലാക്കി. നാട്ടുകാരുടനെ ബീച്ച് അഗ്നിരക്ഷാനിലയത്തിൽ വിവരമറിയിച്ചു. കൂടുതൽ ഭാഗത്തേക്ക് തീപടർന്നതോടെ വിവിധ അഗ്നിരക്ഷാനിലയങ്ങളിൽനിന്നായി ആറു യൂണിറ്റോളം എത്തി ഒന്നരമണിക്കൂറിലധികം എടുത്താണ് തീയും പുകയും പൂർണമായി നിയന്ത്രണവിധേയമാക്കിയത്. കാരണം വ്യക്തമല്ല മെഷീനുകളും പ്രിന്റ് ചെയ്യാനായി എത്തിച്ച വലിയ അളവിലുള്ള കടലാസ് റീലുകളും ബണ്ടിലുകളും ഏറക്കുറെ കത്തിനശിച്ചു. ഇലക്‌ട്രിക് ഉപകരണങ്ങളും ഒട്ടേറെ ബാറ്ററികളും എട്ടോളം എ.സി. ഔട്ട്ഡോർ യൂണിറ്റുകളും നശിച്ചിട്ടുണ്ട്. ഇടയ്ക്ക് പൊട്ടിത്തെറി ശബ്ദം കേട്ടിരുന്നതായും നാട്ടുകാർ പറഞ്ഞു. തീപുകഞ്ഞ് ബാക്കിയുള്ള കടലാസുകളിലേക്ക് തീപടരാൻ തുടങ്ങിയതോടെ നാട്ടുകാരും ജീവനക്കാരും ചേർന്ന് ഇവ പുറത്തേക്കുമാറ്റി. നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും സമയോചിതമായ ഇടപെടൽ കാരണം കെട്ടിടത്തിന്റെ കൂടുതൽഭാഗത്തേക്ക് തീപടർന്നില്ല. അപകടകാരണം വ്യക്തമല്ല. പത്രങ്ങളടക്കം പ്രിന്റ് ചെയ്തിരുന്ന നഗരത്തിലെ വലിയ പ്രസുകളിലൊന്നാണ് ഇത്. ഏകദേശം ഒരു കോടിരൂപയുടെ പേപ്പർറീലുകൾ കത്തിനശിച്ചതായും മറ്റ് ഉപകരണങ്ങളുടെ നഷ്ടം കണക്കാക്കിയിട്ടില്ലെന്നും ഉടമസ്ഥരിലൊരാളായ പാവങ്ങാട് പുത്തൂർ സ്വദേശി റാണബാലൻ പറഞ്ഞു. വീണ്ടും തീപടരാതിരിക്കാനായി കത്തിയ പേപ്പർഭാഗങ്ങൾ ജെ.സി.ബി. ഉപയോഗിച്ച് മറിച്ചിട്ട് വെള്ളം ചീറ്റിയശേഷം രാത്രി വൈകിയാണ് അഗ്നിരക്ഷാസേനാംഗങ്ങൾ മടങ്ങിയത്. ബീച്ച്, മീഞ്ചന്ത, വെള്ളിമാടുകുന്ന്, നരിക്കുനി നിലയങ്ങളിലെ അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. Published: 04 May 2026, 03:47 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!