കൈലാഷ് Last Updated: 05 April 2026, 09:30 AM IST ചലച്ചിത്രതാരം കൈലാഷ് തിരഞ്ഞെടുപ്പ് ഓർമകൾ പങ്കുവെക്കുന്നു കൈലാഷ് | ചിത്രം: മാതൃഭൂമി കൗ മാരകാലത്ത് മറ്റു പലരെയും പോലെ എന്റെ മനസ്സിലെ ഏറ്റവും വലിയ ആഗ്രഹം എങ്ങനെയെങ്കിലും ഒന്ന് 18 വയസ്സാകണമെന്നതായിരുന്നു. 18 വയസ്സായാൽ രണ്ടുകാര്യങ്ങൾ നടക്കുമെന്നതാണ് പ്രധാനം. അതിൽ ആദ്യത്തെ ആകർഷണം ഡ്രൈവിങ് ലൈസൻസ് കിട്ടുമെന്നതാണ്. രണ്ടാമത്തേത് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാലോയെന്ന രസം. സത്യത്തിൽ ആദ്യമൊക്കെ തിരഞ്ഞെടുപ്പിനെ കാത്തിരുന്നത് രസകരമായ ഒരനുഭവമാണ് അതെന്ന ചിന്തയിൽ തന്നെയായിരുന്നു. To advertise here, വോട്ടവകാശം കിട്ടിയപ്പോൾ എനിക്ക് പ്രിയപ്പെട്ട രാഷ്ട്രീയം, എനിക്ക് പ്രിയപ്പെട്ട രാഷ്ട്രീയ നേതാവ് എന്നിങ്ങനെയൊക്കെയാണ് ചിന്തിച്ചത്. എന്റെ വോട്ടു കൊണ്ട് നാട്ടിലെ പ്രിയപ്പെട്ട രാഷ്ട്രീയ നേതാവ് ജയിക്കുന്നുവെന്ന് കരുതി സ്വയം അഭിമാനിച്ച ആ കാലം. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതൽ പാർലമെന്റ് തീരഞ്ഞെടുപ്പുവരെ അത്തരം ചിന്തയിലാണ് ആദ്യമൊക്കെ സമീപിച്ചത്. സിനിമയുടെ തിരക്കുകൾക്കിടയിലും തിരഞ്ഞെടുപ്പിന് നാട്ടിലെത്തണമെന്നതും വോട്ട് ചെയ്യണമെന്നതും എനിക്ക് നിർബന്ധമായിരുന്നു. ഏറക്കുറെ എല്ലാ തിരഞ്ഞെടുപ്പുകളിലും ഞാൻ നാട്ടിൽവന്ന് വോട്ട് ചെയ്തിട്ടുമുണ്ട്. കുറേക്കൂടി മുതിർന്ന ശേഷമുള്ള എന്റെ മനസ്സ് ഇപ്പോൾ മറ്റൊരുതരത്തിലാണ് ചിന്തിക്കുന്നത്. എനിക്ക് പ്രിയപ്പെട്ട വോട്ടിനപ്പുറത്ത് ഈ നാടിന് ഗുണകരമായതും നാടിനെ വികസനത്തിലേക്ക് നയിക്കാൻ കഴിയുന്നതുമായ ആളുകളാകണം തിരഞ്ഞെടുക്കപ്പെടേണ്ടതെന്നാണ് ഞാൻ ഇപ്പോൾ കരുതുന്നത്. എനിക്ക് പ്രിയപ്പെട്ട രാഷ്ട്രീയത്തിനും നേതാവിനുമപ്പുറം നാടിന്റെ മൊത്തത്തിലുള്ള വികാരത്തെയാണ് ഞാനും പരിഗണിക്കേണ്ടതെന്ന തിരിച്ചറിവാണ് ഇപ്പോഴുള്ളത്. ഈ തിരഞ്ഞെടുപ്പിൽ ഞാൻ പോളിങ് ബൂത്തിൽ എത്തുമ്പോൾ ആ ചിന്തയാകും മനസ്സിൽ. എന്റെ ചൂണ്ടുവിരലിൽ മഷിപടരുമ്പോൾ ഞാൻ അമർത്തുന്ന ബട്ടണിന് നേരേയുള്ള സ്ഥാനാർഥി ഈ നാടിന് ഏറ്റവും ഗുണകരമായ കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള ആൾ തന്നെയാകും. ഒപ്പം എനിക്ക് എല്ലാവരോടും പറയാനുള്ളതും ഒരു കാര്യമാണ്. ഓരോവോട്ടും വിലപ്പെട്ടതാണ്, നമ്മുടെ വോട്ട് ഒരിക്കലും പാഴാക്കരുത്. Content Highlights: Actor Kailash recalls his teenage days when he eagerly waited to turn 18 for a driving license and the right to vote. Reflecting on his evolution as a voter, he emphasizes that his focus has shifted from personal favorite leaders to candidates who can drive real development for the nation. Published: 05 Apr 2026, 09:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പ്രിയപ്പെട്ട നേതാവ് ജയിക്കണമെന്ന് അന്ന് ആഗ്രഹിച്ചു, ഇപ്പോൾ ആ ചിന്തയിൽ മാറ്റമുണ്ടായി
M
MathrubhumiSource Link
about 1 month ago