ദുബായ്: മനസ്സുരുകി പ്രാർത്ഥിച്ചത് പ്രിയപ്പെട്ടവരെ ഒന്ന് വിളിക്കാൻ ഒരു ചെറിയ മൊബൈൽ ഫോണിന് വേണ്ടി. എന്നാൽ സബീറിന് ദുബായ് നൽകിയത് പ്രതീക്ഷകൾക്കുമപ്പുറമുള്ള സമ്മാനമായിരുന്നു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) ദുബായ്, തൊഴിലാളികൾക്കായി ഒരുക്കിയ ഈദ് ആഘോഷ വേദിയിലാണ് ഹൃദയസ്പർശിയായ സംഭവം അരങ്ങേറിയത്. To advertise here, ബംഗ്ലാദേശ് പൗരനായ മുഹമ്മദ് സബീറാണ് ഈ അപ്രതീക്ഷിത ഭാഗ്യത്തിന്റെ ഉടമ. വെറും 18 മാസങ്ങൾക്ക് മുൻപാണ് ഒരുപാട് സ്വപ്നങ്ങളുമായി സബീർ പ്രവാസിയായി ദുബായിൽ എത്തിയത്. ഇത്തവണത്തെ ജി.ഡി.ആർ.എഫ്.എയുടെ ഈദ് ആഘോഷങ്ങൾ വെർച്വൽ പ്ലാറ്റ്‌ഫോം വഴിയായിരുന്നു സംഘടിപ്പിച്ചിരുന്നത്. 'ബ്ലൂ കണക്ട്' (Blue Connect) എന്ന ആപ്പിലൂടെയാണ് സബീർ ഈ ഓൺലൈൻ ആഘോഷത്തിൽ പങ്കുചേർന്നത്. ആഘോഷങ്ങളുടെ ഭാഗമായി തൊഴിലാളികൾക്കായി നിരവധി സമ്മാനങ്ങൾ അധികൃതർ ഒരുക്കിയിരുന്നു. നറുക്കെടുപ്പ് തുടങ്ങിയപ്പോൾ, തനിക്ക് എങ്ങനെയും ഒരു മൊബൈൽ ഫോൺ ലഭിക്കണേ എന്നായിരുന്നു സബീറിന്റെ പ്രാർത്ഥന. എന്നാൽ നറുക്കെടുപ്പ് പൂർത്തിയായപ്പോൾ സബീറിനെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് പരിപാടിയുടെ മുഖ്യ ആകർഷണമായ ആ മെഗാ സമ്മാനം അവനെ തേടിയെത്തുകയായിരുന്നു. വൈകുന്നേരത്തോടെ സമ്മാന വാർത്ത അറിഞ്ഞ സബീറിന് ആദ്യം അത് വിശ്വസിക്കാനായില്ല. പിന്നീട് നടന്ന സമ്മാനക്കൈമാറ്റ ചടങ്ങിൽ പുത്തൻ കാറിന്റെ താക്കോൽ ഏറ്റുവാങ്ങുമ്പോൾ ആ യുവാവ് വികാരധീനനായി. സന്തോഷം അലതല്ലിയ ആ നിമിഷങ്ങളിൽ സബീറിന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. ഈദ് ദിനത്തിൽ ഒരു സാധാരണ തൊഴിലാളിയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾക്കാണ് ദുബായ് സാക്ഷ്യംവഹിച്ചത്. ഈദ് ആഘോഷം: 50,000ത്തിലധികം തൊഴിലാളികൾ പങ്കെടുത്തു ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA Dubai) തൊഴിലാളികൾക്കായി സംഘടിപ്പിച്ച ഈദ് അൽ ഫിതർ ആഘോഷം വിപുലമായ പങ്കാളിത്തത്തോടെ വിജയകരമായി സമാപിച്ചു. നേരിട്ടും ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ “Blue Connect” വഴിയും നടന്ന ആഘോഷത്തിൽ 50,000ത്തിലധികം തൊഴിലാളികൾ പങ്കെടുത്തു. ‘കുടുംബ വർഷം 2026' ആശയവുമായി ചേർന്ന് സംഘടിപ്പിച്ച പരിപാടി തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുകയും മാനവിക മൂല്യങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യാനുള്ള ജിഡിആർഎഫ്എയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിച്ചു. ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയുള്ള പരിപാടികളിൽ മാത്രം 10,500 പേർ പങ്കെടുത്തു. “Blue Connect” ആപ്പ് ഇതിനകം 57,748 ഡൗൺലോഡുകൾ നേടിയതും പദ്ധതിയുടെ ജനപ്രീതി വ്യക്തമാക്കുന്നതാണ്. ദുബായിലെ 32 തൊഴിലാളി താമസ കേന്ദ്രങ്ങളിൽ നടത്തിയ നേരിട്ടുള്ള പരിപാടികളിലൂടെ 40,000ത്തിലധികം തൊഴിലാളികളിലെത്തി. ലൈവ് പരിപാടികളോടൊപ്പം ഇന്ററാക്ടീവ് മത്സരങ്ങളും സംഘടിപ്പിച്ചതോടെ ആഘോഷം കൂടുതൽ ആവേശകരമായി. വിദേശത്തുനിന്നുള്ള കലാകാരന്മാരും ഹോളിവുഡ് താരങ്ങളും ഓൺലൈനായി പങ്കുചേർന്നു. ആഘോഷത്തിന്റെ ഭാഗമായി 365 സമ്മാനങ്ങൾ വിതരണം ചെയ്തു. രണ്ട് കാറുകൾ, 157 സ്മാർട്ട്‌ഫോണുകൾ, 20 യാത്രാ ടിക്കറ്റുകൾ, 30 സ്വർണ ബാറുകൾ, 156 ഷോപ്പിംഗ് വൗച്ചറുകൾ എന്നിവയാണ് സമ്മാനങ്ങളിലടങ്ങിയത്.പ്രാദേശിക സാഹചര്യങ്ങൾ മുൻനിർത്തി ഉത്തരവാദിത്വമുള്ള പെരുമാറ്റം പാലിക്കണമെന്നും ഔദ്യോഗികമല്ലാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും തൊഴിലാളികൾക്ക് ബോധവൽക്കരണവും നൽകി.മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ സഹകരണത്തോടെയും ഡു, ഫ്ലൈ ദുബായ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് എന്നീ സ്ഥാപനങ്ങളുടെ പ്രായോജനത്തോടെയും പരിപാടി സംഘടിപ്പിച്ചു. സമ്മാന വിതരണത്തിനുള്ള ലോജിസ്റ്റിക് പങ്കാളിയായി പ്രവർത്തിച്ചു. പരിപാടിയുടെ വിജയം തൊഴിലാളികളുമായി കൂടുതൽ ഫലപ്രദമായി ബന്ധപ്പെടുന്നതിനുള്ള നവീന മാർഗങ്ങൾ സ്വീകരിക്കുന്നതിൽ ജിഡിആർഎഫ്എയുടെ പ്രതിബദ്ധതയാണെന്ന് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങൾ തൊഴിലിടങ്ങളിൽ പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കാൻ നിർണായകമാണെന്ന് ലേബർ റിലേഷൻസ് സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ കേണൽ ഒമർ മതർ അൽ മുസൈന അഭിപ്രായപ്പെട്ടു. Content Highlights: A migrant worker won a car in the GDRFA Eid Al-Fitr celebration., The event was hosted via the 'Blue Connect' digital platform., Over 50,000 workers participated in both physical and digital events., 365 prizes were distributed, including cars, smartphones, and gold bars., GDRFA aims to improve worker well-being through digital engagement. Published: 30 Mar 2026, 02:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പ്രിയപ്പെട്ടവരെ വിളിക്കാൻ മൊബൈലിനായി പ്രാർത്ഥിച്ചു, കിട്ടിയത് കാർ; ഈദ് സമ്മാനം ഏറ്റുവാങ്ങി സബീർ
M
MathrubhumiSource Link
about 1 month ago