ര ൺവീർ സിങ്ങിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം ധുരന്ധർ 2 സോഷ്യൽ മീഡിയയിലടക്കം തരംഗമാകുമ്പോഴും സിനിമയെക്കുറിച്ച് ദീപിക പദുകോൺ പുലർത്തിയ 'നിശബ്ദത' വലിയ ചർച്ചയായിരുന്നു. ഇപ്പോൾ ട്രോളന്മാർക്ക് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. To advertise here, സിനിമയെക്കുറിച്ച് ദീപിക ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുകളൊന്നും പങ്കുവെക്കാത്തതായിരുന്നു സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിവെച്ചത്. സിനിമയുടെ പ്രീമിയർ ഒഴിവാക്കി താരം ഭർതൃപിതാവിനൊപ്പം സിത്താർ കൺസേർട്ടിന് പോയതും പലരെയും ചൊടിപ്പിച്ചു. ഇത് സംവിധായകനോടുള്ള വിയോജിപ്പാണോ ദാമ്പത്യത്തിലെ അസ്വാരസ്യമാണോ എന്ന് ചോദിച്ചുകൊണ്ടുള്ള ഒരു ഇൻസ്റ്റാഗ്രാം റീലിന് താഴെയാണ് ദീപിക തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. ‘നിങ്ങളെല്ലാവരും കാണുന്നതിനും എത്രയോ മുൻപേ ഞാൻ സിനിമ കണ്ടു കഴിഞ്ഞു. ഇപ്പോൾ ആരായി വിഡ്ഢി?’- ദീപിക കുറിച്ചു. ദീപികയുടെ മറുപടി വന്നതോടെ താരത്തിന് പിന്തുണയുമായി നിരവധി ആരാധകർ രംഗത്തെത്തി. ഭർത്താവിന്റെ വിജയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാതിരിക്കാനാണ് താരം പ്രീമിയറിന് വരാതിരുന്നതെന്ന് ചിലർ അഭിപ്രായപ്പെട്ടു. സ്നേഹം പ്രകടിപ്പിക്കാൻ സോഷ്യൽ മീഡിയ പോസ്റ്റുകൾ നിർബന്ധമല്ലെന്നും ദീപിക എപ്പോഴും ഇത്തരം ട്രെൻഡുകളിൽ നിന്ന് വിട്ടുനിൽക്കുന്ന ആളാണെന്നും ആരാധകർ കുറിച്ചു. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ ചരിത്രം കുറിക്കുകയാണ്. ഇന്ത്യയിൽ മാത്രം 1032 കോടിയും ആഗോളതലത്തിൽ 1600 കോടിയിലധികവും ചിത്രം നേടിക്കഴിഞ്ഞു. രൺവീറിനൊപ്പം ആർ. മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. സിംഗം എഗെയ്ൻ എന്ന ചിത്രത്തിന് ശേഷം ദീപികയുടേതായി പുറത്തിറങ്ങാനുള്ളത് വമ്പൻ പ്രോജക്റ്റുകളാണ്. ഷാരൂഖ് ഖാനൊപ്പം അഭിനയിക്കുന്ന ആക്ഷൻ ത്രില്ലറായ കിങ് 2026 ഡിസംബറിൽ റിലീസ് ചെയ്യും. അല്ലു അർജുനൊപ്പം അറ്റ്‌ലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ AA22XA6-ലും ദീപിക ഭാഗമാകും. Content Highlights: Deepika Padukone clarifies she watched Dhurandhar 2 privately before the public premiere., The film has achieved a massive global milestone of over 1600 crores in 2026. Published: 08 Apr 2026, 12:07 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പ്രീമിയറിന് പോയില്ല, പോസ്റ്റ് ഇട്ടില്ല; ഒടുവിൽ രൺവീർ ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്ന് ദീപിക
M
MathrubhumiSource Link
about 1 month ago