കാഞ്ഞങ്ങാട് : പ്രാഥമിക കാർഷിക ക്രെഡിറ്റ് സൊസൈറ്റികൾക്ക് ഫാർമസിസ്റ്റുകൾ ഇല്ലാതെ ജൻഔഷധി മെഡിക്കൽ സ്റ്റോറുകൾ അനുവദിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് തപാൽ ഓഫീസിലേക്ക് മാർച്ച് നടത്തി. To advertise here, തുടർന്ന് നടന്ന ധർണ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എച്ച്. ഹരിഹരൻ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കെ.വി. പങ്കജാക്ഷൻ, സംസ്ഥാന ഖജാൻജി ടി. സജിത് കുമാർ, ജില്ലാ സെക്രട്ടറി കൃഷ്ണവർമ രാജ, പി. പ്രിയംവദ, ടി.വി. സുരേശൻ, എം. ശിവകുമാർ, വി.വി. ഷീന, എ.എം. ഖമറുന്നിസ, പി. ഭാസ്‌കരൻ, കെ.എൻ. വിനോദ്കുമാർ എന്നിവർ സംസാരിച്ചു. Published: 27 Mar 2026, 04:16 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പ്രൈവറ്റ് ഫാർമസിസ്റ്റ്‌സ് അസോസിയേഷൻ മാർച്ച് നടത്തി
M
MathrubhumiSource Link
about 1 month ago