സസ്യാഹാരം മാത്രം കഴിക്കുന്നവർക്ക് ആവശ്യമായ പ്രോട്ടീനും മറ്റ് പോഷകങ്ങളും ലഭിക്കുക എന്നത് പലപ്പോഴും വെല്ലുവിളിയാണ്. ഇത്തരക്കാർക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് ഉയർന്നാണ് പോഷകഗുണമുള്ള ചെറിയ വിത്തുകളായ ഹെംപ് സീഡ്സ് എന്ന് പോഷകാഹാര വിദഗ്ധർ അഭിപ്രായപ്പെടുന്നു. To advertise here, പോഷകാഹാര വിദഗ്ധയായ ദീപ്‌ശിഖ ജെയ്ൻ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ഹെംപ് സീഡ്സിന്റെ ഗുണങ്ങളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ദിവസവും ഒരു സ്പൂൺ ഹെംപ് സീഡ്സ് കഴിക്കുന്നത് ആരോഗ്യത്തിന് വലിയ ഗുണം ചെയ്യുമെന്ന് അവർ പറയുന്നു. എന്തുകൊണ്ട് ഹെംപ് സീഡ്സ്? പ്രോട്ടീൻ ഉറവിടം: ശരീരത്തിന് ആവശ്യമുള്ള ഒൻപത് അവശ്യ അമിനോ ആസിഡുകളും അടങ്ങിയ, സമ്പൂർണ പ്രോട്ടീൻ ഉറവിടമാണ് ഹെംപ് സീഡ്സ്. ആരോഗ്യകരമായ കൊഴുപ്പുകൾ: ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ വീക്കം കുറയ്ക്കാനും, തലച്ചോറിന്റെ ആരോഗ്യം നിലനിർത്താനും, ബുദ്ധിശക്തി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. മാനസിക ആരോഗ്യം: ഹെംപ് സീഡ്സ് പതിവായി കഴിക്കുന്നത് ഓർമ്മശക്തി, ശ്രദ്ധ എന്നിവ മെച്ചപ്പെടുത്താനും മാനസിക ഉന്മേഷം നൽകാനും സഹായിക്കുമെന്ന് ജെയ്ൻ പറയുന്നു. വിറ്റാമിനുകളും ധാതുക്കളും: പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും മെറ്റബോളിസം നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇവ സഹായിക്കുന്നു. മറ്റ് സസ്യ അധിഷ്ഠിത പ്രോട്ടീനുകളെ അപേക്ഷിച്ച് ഹെംപ് സീഡ്സ് വളരെ വേഗത്തിൽ ദഹിക്കുകയും പോഷകങ്ങൾ ശരീരം എളുപ്പത്തിൽ ആഗിരണം ചെയ്യുകയും ചെയ്യുന്നു. ഭക്ഷണത്തിൽ എങ്ങനെ ഉൾപ്പെടുത്താം? ഇവ പൊടിച്ച രൂപത്തിൽ കഴിക്കുന്നതാണ് കൂടുതൽ നല്ലതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ബേക്കറി വിഭവങ്ങൾ, ധാന്യങ്ങൾ, സ്മൂത്തികൾ എന്നിവയിൽ ഇവ എളുപ്പത്തിൽ ചേർക്കാം. സാലഡുകൾ, തൈര്, മ്യൂസ്‌ലി, കഞ്ഞി എന്നിവയിലും ഇവ ചേർക്കാവുന്നതാണ്. നേരിയ രീതിയിലുള്ള, അണ്ടിപ്പരിപ്പിന്റെ രുചിയാണ് ഇവയ്ക്ക്. ദിവസവും ഒരു ടേബിൾ സ്പൂൺ ഹെംപ് സീഡ്സ് കഴിക്കുന്നത് തന്നെ വലിയ ഗുണം ചെയ്യുമെന്ന് ദീപ്‌ശിഖ ജെയ്ൻ ഓർമ്മിപ്പിക്കുന്നു. സസ്യാഹാരം ശീലമാക്കുന്നവർക്ക് ആവശ്യമായ പ്രോട്ടീനും ഫാറ്റി ആസിഡുകളും ലഭിക്കാൻ ഹെംപ് സീഡ്സ് ഒരു മികച്ച ഭക്ഷണമാണ്. ഈ വിവരങ്ങൾ പൊതുവായ അറിവ് മാത്രമാണ്. വിദഗ്ധ വൈദ്യോപദേശത്തിന് പകരമല്ല. കൂടുതൽ വിവരങ്ങൾക്കായി എപ്പോഴും നിങ്ങളുടെ ഡോക്ടറെയോ ആരോഗ്യ വിദഗ്ധനെയോ സമീപിക്കുക. Content Highlights: health-benefits-of-hemp-seeds-for-vegetarians Published: 15 Mar 2026, 07:46 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പ്രോട്ടീനും ഒമേഗ-3യും ഒരുപോലെ: ഹെംപ് സീഡ്സിന്റെ ഗുണങ്ങൾ അറിയാം
M
MathrubhumiSource Link
about 2 months ago