പാലക്കാട്: പത്താംക്ലാസ് കഴിഞ്ഞ് വിവിധ കാരണങ്ങളാൽ പ്ലസ്ടു പഠിക്കാതെ മറ്റുകോഴ്‌സുകൾ ചെയ്തവർക്കും ഇനി ബിരുദമെടുക്കാം. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയാണ് ബിരുദപഠനത്തിന് അവസരമൊരുക്കുന്നത്. പത്താംക്ലാസ് കഴിഞ്ഞ് സർക്കാർ അംഗീകാരമുള്ള രണ്ടുവർഷത്തെ ഡിപ്ലോമ കോഴ്‌സ് പൂർത്തിയാക്കിയവർക്കാണ് പ്ലസ്ടു ഇല്ലാതെ നേരിട്ട് ബിരുദമെടുക്കാനാകുക. To advertise here, ഇതിന് യു.ജി.സി.യുടെയും ഉന്നതവിദ്യാഭ്യാസവകുപ്പിന്റെയും അംഗീകാരം ലഭിച്ചെന്നും ഈ അക്കാദമികവർഷംമുതൽ അവസരമുണ്ടാകുമെന്നും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലാ വൈസ് ചാൻസലർ വി.പി. ജഗതി രാജ് പറഞ്ഞു. പത്താംക്ലാസിനുശേഷം തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകൾ പഠിക്കുന്നവർക്ക് ഏതെങ്കിലും ഘട്ടത്തിൽ ജോലിനേടുന്നതിന് ബിരുദയോഗ്യത ആവശ്യമായി വന്നാൽ നിലവിലെ അവസ്ഥയിൽ പ്ലസ്ടു വീണ്ടും പഠിക്കേണ്ടിവരും. പുതിയ കോഴ്‌സ് വരുന്നതോടെ ഇതൊഴിവാക്കാം. ഇടയ്ക്കുവെച്ച് പഠനം മുടങ്ങിയവർക്ക് പ്രായഭേദമന്യേ കോഴ്‌സിന് ചേരാനാകും. നിലവിൽ കേരളത്തിന് പുറത്തുള്ള ഓപ്പൺ സർവകലാശാലകൾ മാത്രമാണ് ഇത്തരത്തിൽ അവസരം നൽകുന്നത്. Content Highlights: Direct degree admission for 10th-grade plus two-year diploma holders., Approved by UGC and the Department of Higher Education for the 2026 academic year., Eliminates the need to repeat Plus Two for career advancement., No age limit for enrollment., Provides flexible learning opportunities for students with interrupted education. Published: 01 Apr 2026, 07:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പ്ലസ്ടു ഇല്ലാത്തവർക്കും ഇനി ബിരുദപഠനം; അവസരം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ
M
MathrubhumiSource Link
about 1 month ago