പ്ലാച്ചിമട : പ്ലാച്ചിമട െട്രെബ്യൂണൽ ബിൽ നഷ്ടപരിഹാരം വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കൊക്കകോള വിരുദ്ധ സമരസമിതി കുടം കമഴ്‌ത്തി പ്രതിഷേധിച്ചു. പുതുതായിവരുന്ന സർക്കാർ നഷ്ടപരിഹാരം വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് പ്ലാച്ചിമട സമരസമിതി പ്രത്യാശ പ്രകടിപ്പിച്ചു. To advertise here, പ്ലാച്ചിമട കൊക്കകോളവിരുദ്ധ സമരസമിതിയുടെ കോളവിരുദ്ധ സമരത്തിന്റെ 24-ാം വാർഷികദിനത്തിലാണ് ആദിവാസി അമ്മമാർ 24 കുടങ്ങൾ ശിരസ്സിൽ കമഴ്ത്തി സമരം ചെയ്തത്. കൊക്കകോള ഫാക്ടറി ഉപരോധിച്ചായിരുന്നു സമരം. പൊതുയോഗം ആനമല മഹാത്മാഗാന്ധി ആശ്രമം ചെയർമാൻ അഡ്വ. രംഗനാഥൻ ഉദ്ഘാടനംചെയ്തു. ചെയർമാൻ വിളയോടി വേണുഗോപാൽ അധ്യക്ഷനായി. ഐക്യദാർഢ്യ സമിതി ചെയർമാൻ അമ്പലക്കാട് വിജയൻ, ജനറൽ കൺവീനർ ഇസാ ബിൻ അബ്ദുൾകരീം, കൺവീനർമാരായ കെ.വി. ബിജു, എം. സുലൈമാൻ, സമരസമിതി കൺവീനർ കെ. ശക്തിവേൽ, എം. തങ്കവേൽ, സി. മുരുകൻ, സി. ശാന്തി, കെ. സുന്ദരൻ എന്നിവർ പ്രസംഗിച്ചു. Published: 23 Apr 2026, 03:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പ്ലാച്ചിമട ട്രൈബ്യൂണൽ ബിൽ നഷ്ടപരിഹാരം: കുടം കമഴ്‌ത്തി പ്രതിഷേധിച്ചു
M
MathrubhumiSource Link
17 days ago