മലപ്പുറം : മൊറയൂർ പഞ്ചായത്തിലെ വെള്ളൂർ തടപ്പറമ്പിലെ ഐ വേൾഡ് റീസൈക്കിൾസ് സ്ഥാപനത്തിൽ വൻ തീപ്പിടിത്തം. പ്ലാസ്റ്റിക് മാലിന്യത്തിനു തീപിടിച്ച് പടരുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് തീപ്പിടിത്തമുണ്ടായത്. To advertise here, വൈദ്യുതിലൈനിലേക്ക് തെങ്ങോല വീണതാണ് തീപിടിക്കാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും കൂട്ടിയിട്ട ചാക്കുകെട്ടുകൾകൾക്കിയിൽ നിന്ന് കുപ്പികൾ പൊട്ടിത്തെറിക്കുകയും പ്രദേശമാകെ കറുത്ത പുക നിറയുകയും ചെയ്തതോടെ പിൻമാറി. ഉടൻ അഗ്നിരക്ഷാസേനയെ അറിയിച്ചു. പരിസരനിവാസികളെ നാട്ടുകാരും പോലീസും ചേർന്ന് ദൂരേക്ക് മാറ്റി. പരിസരത്ത് ട്രാൻസ്‌ഫോർമറുള്ളതും പരിഭ്രാന്തി പടർത്തി. മലപ്പുറത്തുനിന്ന് അഗ്നിരക്ഷാസേനയെത്തി വെള്ളമടിച്ച് തീ നിയന്ത്രണവിധേയമാക്കി. ഒന്നരമാസത്തോളമായി പ്രവർത്തനം നിർത്തിവെച്ച സ്ഥാപനത്തിനകത്ത് ചാക്കുകളിലാക്കി ടൺ കണക്കിന് പ്ലാസ്റ്റിക്മാലിന്യം കൂട്ടിയിട്ടിരുന്നു. അതിലേക്ക് തീ പടർന്നിരുന്നെങ്കിൽ വലിയ അപകടവും പാരിസ്ഥിതിക പ്രശ്‌നവുമാവുമാകുമായിരുന്നു. മലപ്പുറം സ്റ്റേഷൻ ഓഫീസർ അബ്ദുൾ ഇ.കെ. സലിം, സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ എം. പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ 18-ഓളം അഗ്‌നിരക്ഷാസേനാംഗങ്ങളും സിവിൽ ഡിഫൻസ് വൊളന്റിയർമാരും നാട്ടുകാരും മൂന്നരമണിക്കൂർ പ്രയത്നിച്ചാണ് തീ പൂർണമായും അണച്ചത്. Published: 23 Apr 2026, 01:45 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പ്ലാസ്റ്റിക് പുനരുപയോഗ യൂണിറ്റിൽ വൻ തീപ്പിടിത്തം
M
MathrubhumiSource Link
17 days ago