കോവളം : വെങ്ങാനൂർ പൗർണമിക്കാവിലെ ബാലത്രിപുരസുന്ദരി ദേവീക്ഷേത്രത്തിൽ ആദിശക്തി ദേവിയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂർത്തിയായി. രാജമാതംഗി ദേവിയുടെയും ആദിദുർഗാ ദേവിയുടെയും പ്രാണപ്രതിഷ്ഠാ ചടങ്ങുകളും ഇതോടൊപ്പം നടന്നു. വ്യാഴാഴ്ച രാവിലെ പത്തോടെ 1008 പേർ ചൊല്ലിയ സമൂഹ ലളിതാസഹസ്രനാമ ജപത്തോടെയാണ് ചടങ്ങുകൾക്കു തുടക്കമായത്. മധുരമീനാക്ഷി ക്ഷേത്രത്തിലെ പുരോഹിതൻ ശങ്കര സുബ്രഹ്മണി ശിവാചാര്യൻ, തിരുനെൽവേലി ത്രിപുരാന്തീശ്വർ ക്ഷേത്രം മുഖ്യപുരോഹിതൻ ശിവശ്രീ ഭാഗ്യരാജ് ശിവാചാര്യർ, അസമിലെ കാമാഖ്യദേവി ക്ഷേത്രം പുരോഹിതൻ അശോക് ഭട്ടാചാര്യ, പൗർണമിക്കാവ് ക്ഷേത്രം മഠാധിപതി സിൻഹ ഗായത്രി അമ്മ എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ പൂർത്തിയാക്കിയത്. നൂറുകണക്കിനു ഭക്തർ സാക്ഷികളായി. To advertise here, ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ഡോ. എസ്. സോമനാഥ്, ആദിശക്തിദേവിയുടെ ശില്പം നിർമിച്ച ശില്പി മുകേഷ് ഭരദ്വാജ്, ക്ഷേത്രം മുഖ്യകാര്യദർശി എം.എസ്.ഭുവനചന്ദ്രൻ, ട്രസ്റ്റി കിളിമാനൂർ അജിത്, പ്രസിഡന്റ് ആർ.ഗിരിരാജ്, സെക്രട്ടറി വെള്ളാർ സന്തോഷ്, കോഡിനേറ്റർ അഭിജിത്ത് തുടങ്ങിയവർ പങ്കെടുത്തു. വൈകീട്ട് അൻപതോളം കലാകാരൻമാർ നടത്തിയ പഞ്ചാരി മേളവുമുണ്ടായിരുന്നു. രാത്രി 9.30 ഓടെ നടന്ന ഗുരുസിയോടെ ചടങ്ങുകൾ സമാപിച്ചു. Published: 03 Apr 2026, 01:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പൗർണമിക്കാവിൽ ആദിശക്തിദേവിയുടെ പ്രാണപ്രതിഷ്ഠ നടത്തി
M
MathrubhumiSource Link
about 1 month ago