വാഗമൺ : ഉപ്പുതറ പഞ്ചായത്തിലെ 17-ാംവാർഡായ കാപ്പിപ്പതാലിൽ റോഡ് നിർമാണം അനിശ്ചിതത്വത്തിലായതോടെ നാട്ടുകാർ ദുരിതത്തിൽ. To advertise here, കാപ്പിപ്പതാലിൽനിന്ന് ലക്ഷംവീട്ടിലേക്കു പോകുന്ന അമ്പലക്കുറുക്ക് എന്ന വഴിയുടെ നവീകരണത്തിനായി കഴിഞ്ഞ ഭരണസമിതി മൂന്നര ലക്ഷം രൂപ പാസാക്കിയെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വാഗമൺ സ്വദേശിയായ കരാറുകാരനാണ് ഈ പ്രവൃത്തി എടുത്തിരിക്കുന്നത്. എന്നാൽ, പഞ്ചായത്ത് അധികൃതരോ, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ ഇയാൾ ഫോൺപോലും എടുക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പശുപ്പാറ ഭാഗത്തുള്ള വിദ്യാർഥികൾ സ്കൂളുകളിലേക്ക് എത്തുന്ന പ്രധാന നടവഴിയാണിത്. കൂടാതെ, വഴിയുടെ ഇരുവശത്തുമായി നിരവധി കുടുംബങ്ങൾ താമസിക്കുന്നുമുണ്ട്. അത്യാവശ്യ യാത്രകൾക്കുപോലും ഉപയോഗിക്കാൻ കഴിയാത്തവിധം ഈ വഴി തകർന്നിരിക്കുകയാണ്. ഈ വിഷയം ഗൗരവകരമാണെന്നും ഉടൻ കൂടുന്ന അടുത്ത പഞ്ചായത്ത് കമ്മിറ്റിയിൽ കരാറുകാരനെതിരേ കർശന നടപടിയുണ്ടാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷീലാ രാജൻ വ്യക്തമാക്കി. പ്രഖ്യാപിച്ച തുക വിനിയോഗിച്ച് റോഡ് നിർമാണം എത്രയുംവേഗം പൂർത്തിയാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രദേശവാസികൾ. Published: 22 Apr 2026, 02:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഫണ്ട് അനുവദിച്ചിട്ടും നടപടിയില്ല; ഉപ്പുതറ കാപ്പിപ്പതാലിൽ റോഡ് നിർമാണം പാതിവഴിയിൽ
M
MathrubhumiSource Link
18 days ago