ഫയയിൽ ഹ്രസ്വകാല ഗവേഷണ ഗ്രാന്റുകൾക്ക് അപേക്ഷിക്കാം

ഫയയിൽ ഹ്രസ്വകാല ഗവേഷണ ഗ്രാന്റുകൾക്ക് അപേക്ഷിക്കാം

M
MathrubhumiSource Link
ഷാർജ : ആർക്കിയോളജി അതോറിറ്റിയുടെ (എസ്.എ.എ.) മേൽനോട്ടത്തിൽ ഫയാ റിസർച്ച് ഗ്രാന്റ് പ്രോഗ്രാമിന് കീഴിലുള്ള ഹ്രസ്വകാല ഗവേഷണ ഗ്രാന്റുകൾക്ക് അപേക്ഷിക്കാൻ ഷാർജ സർക്കാർ അവസരമൊരുക്കുന്നു. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഫയ പാലിയോലാൻഡ്സ്‌കേപ്പ് ഇടംപിടിച്ചതിന്റെ ഭാഗമായാണിത്. ഫയാ വേൾഡ് ഹെറിറ്റേജ് പ്രോപ്പർട്ടി സയന്റിഫിക് കമ്മിറ്റിയുമായി ഏകോപിപ്പിച്ചുകൊണ്ട് ഫയ വേൾഡ് ഹെറിറ്റേജ് പ്രോപ്പർട്ടി കേന്ദ്രീകരിച്ചായിരിക്കും ഗവേഷണം നടത്തേണ്ടത്. ഒരുവർഷത്തെ ഗവേഷണ പദ്ധതികൾക്ക് അന്താരാഷ്ട്ര ഗവേഷകർക്ക് ഗ്രാന്റുകൾ ലഭിക്കും. To advertise here, ഗവേഷണ പദ്ധതികൾക്കുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ ഗവേഷകരെ ക്ഷണിച്ചു. ഗവേഷണ ഗ്രാന്റുകൾക്കായുള്ള ആദ്യഘട്ടത്തിലേക്കാണ് ഇപ്പോൾ അപേക്ഷകൾ സ്വീകരിക്കുന്നത്. ഈ മാസം 31-നുള്ളിൽ അപേക്ഷ സമർപ്പിക്കണം. ഈ വർഷം മുതൽ 2028 വരെ നീണ്ടുനിൽക്കുന്ന 20 ലക്ഷം ദിർഹത്തിന്റെ പദ്ധതിയായ ഫയ റിസർച്ച് ഗ്രാന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഹ്രസ്വകാല ഗവേഷണ ഗ്രാന്റ്. ഫയ വേൾഡ് ഹെറിറ്റേജ് പ്രോപ്പർട്ടിയെക്കുറിച്ചുള്ള ശാസ്ത്രീയ അറിവുകൾ വികസിപ്പിക്കുകയാണ് ഗവേഷണത്തിലൂടെ ലക്ഷ്യമിടുന്നത്. പൈതൃക ശാസ്ത്രവും ചരിത്രാതീത ഗവേഷണവുമടങ്ങിയ ഷാർജയുടെ ദീർഘകാല പ്രതിബദ്ധതയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഫയയിലെ പാരിസ്ഥിതിക മാറ്റവും മനുഷ്യവാസത്തിന്റെ ആരംഭവും കേന്ദ്രീകരിച്ചായിരിക്കും ഗവേഷണം നടത്തുക. പുരാവസ്തുശാസ്ത്രം, പാലിയോ പരിസ്ഥിതി പഠനങ്ങൾ, ഡിജിറ്റൽ ഹെറിറ്റേജ് മോഡലിങ്, പൈതൃക സംരക്ഷണം എന്നിവയിലുടനീളം ഗവേഷണം നടത്താൻ സൗകര്യമൊരുങ്ങുകയാണ്. ഗവേഷണങ്ങൾക്ക് ഷാർജ ആർക്കിയോളജി അതോറിറ്റി അടിസ്ഥാന സൗകര്യങ്ങളും ലോജിസ്റ്റിക്കൽ പിന്തുണയും നൽകും. ഓരോ വർഷത്തെയും ആദ്യഘട്ട ഹ്രസ്വ, ദീർഘകാല ഗവേഷണങ്ങൾക്കായി ആറുലക്ഷം ദിർഹമാണ് ഗ്രാൻഡ് അനുവദിക്കുക. ഫീൽഡ് വർക്ക് അടിസ്ഥാനമാക്കിയുള്ള ഗവേഷണങ്ങൾക്ക് അനുബന്ധ സഹായധനവും ലഭിക്കും. സൈറ്റ് മോണിറ്ററിങ് മാനേജ്മെന്റ്, റിസ്‌ക് മാപ്പിങ്, വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട പഠനങ്ങൾ, മെറ്റീരിയൽ വിശകലനം തുടങ്ങിയവയും ഗവേഷണങ്ങളിൽ ഉൾപ്പെടും. പാലിയോലിത്തിക്ക്, നിയോലിത്തിക്ക് എന്നിവ ഉൾപ്പെടുന്ന ചരിത്രാതീത കാലഘട്ടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഗവേഷണമാണിത്. ഹ്രസ്വകാല ഗവേഷണ ഗ്രാന്റിനുകീഴിൽ സഹായധനം ലഭിക്കുന്ന ഗവേഷണങ്ങൾ പൂർണമായും സ്വതന്ത്രമായിരിക്കണമെന്നതാണ് നിബന്ധന. നിലവിലുള്ള അന്താരാഷ്ട്ര ഗവേഷണ പരിപാടികളുടെ തുടർച്ചയായി ഇവ മാറരുതെന്നും നിർദേശമുണ്ട്. എല്ലാ രാജ്യക്കാർക്കും ഗവേഷണ സംരംഭത്തിലേക്ക് അപേക്ഷിക്കാം. ഇംഗ്ലീഷിലാണ് ഗവേഷണം നടത്തുന്നത്. മേഖലയുമായി ബന്ധപ്പെട്ട് ഗവേഷകർ പിഎച്ച്.ഡി. നേടിയിരിക്കണം. ഗവേഷണ ഗ്രാന്റുകൾക്കുള്ള അപേക്ഷ ഇംഗ്ലീഷിലായിരിക്കണം. അപേക്ഷ സംബന്ധിച്ച വിവരങ്ങളും അനുബന്ധ ഡോക്യുമെന്റേഷൻ വിശദാംശങ്ങളും ഔദ്യോഗിക ഫയ റിസർച്ച് ഗ്രാന്റ് പോർട്ടലിൽ ലഭ്യമാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഫയയിൽ ഹ്രസ്വകാല ഗവേഷണ ഗ്രാന്റുകൾക്ക് അപേക്ഷിക്കാം — Mathrub… | Boolokam