ഫറോക്ക് ഇ.എസ്.ഐ. റഫറൽ ആശുപത്രി; ദുരൈ രാജും സംഘവും സന്ദർശിച്ചു

ഫറോക്ക് ഇ.എസ്.ഐ. റഫറൽ ആശുപത്രി; ദുരൈ രാജും സംഘവും സന്ദർശിച്ചു

M
MathrubhumiSource Link
ഫറോക്ക് : ഇ.എസ്.ഐ. റഫറൽ ആശുപത്രിയിൽ ഇ.എസ്.ഐ. ദേശീയ ബോർഡ് അംഗം ദുരൈ രാജും സംഘവും ചൊവ്വാഴ്ച സന്ദർശനം നടത്തി. റഫറൽ ആശുപത്രിയുടെ ദുരിതം ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്ദർശനം നടത്തിയത്. To advertise here, റഫറൽ സംവിധാനത്തെക്കുറിച്ച് വിവരങ്ങൾ ആരാഞ്ഞശേഷം ആശുപത്രി സൂപ്രണ്ട് ജയശങ്കറുമായി ചർച്ച നടത്തി. ഇ.എസ്.ഐ.യുമായി എം പാനൽ ചെയ്ത ചില ആശുപത്രികൾ രോഗികളിൽനിന്ന് ശസ്ത്രക്രിയക്കും മറ്റുമായി അനാവശ്യമായി പണം കൈപ്പറ്റുന്ന വിവരം ആശുപത്രി അധികൃതർ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. അടിയന്തരമായിത്തന്നെ വിഷയം ഇ.എസ്.ഐ. കോർപ്പറേഷന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഉറപ്പുനൽകി. ആശുപത്രിയിലെ വിവിധ വകുപ്പുകളുമായി ചർച്ച നടത്തുകയും ചെയ്തു. ആശുപത്രിയിൽ പ്രസവങ്ങൾ നടക്കാത്തതിന് പ്രധാന കാരണമായി ഡോക്ടർമാർ ചൂണ്ടിക്കാട്ടിയത് ആംബുലൻസ് സർവീസ് ഇല്ലാത്തതും പ്രസവിച്ച കുഞ്ഞുങ്ങൾക്ക് കുത്തിവെപ്പ് സൗകര്യമില്ലാത്തതുമാണ്. ഈ വിഷയങ്ങളിൽ അടിയന്തരനടപടി സ്വീകരിക്കാനും ദുരൈ രാജ് ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടർന്ന് ചെറുവണ്ണൂരിലെ ഡിസ്പെൻസറി ഒന്നിലും രണ്ടിലും അദ്ദേഹം സന്ദർശനം നടത്തുകയും ചെയ്തു. ഒടുവിൽ ആംബുലൻസ് എത്തി ദുരൈ രാജിന്റെ സന്ദർശനത്തിന്റെ തലേന്നുതന്നെ ഇ.എസ്.ഐ. റഫറൽ ആശുപത്രിയിൽ ആംബുലൻസെത്തി. നാലുമാസക്കാലമായി ഇവിടത്തെ ആംബുലൻസ് കട്ടപ്പുറത്തായിരുന്നു. ഇക്കാരണത്താൽ രോഗികൾ വലയുകയായിരുന്നു. നഴ്സിങ് വിഭാഗത്തിൽ ജീവനക്കാരില്ലാത്തത് പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്ന വിവരവും അധികൃതർ അദ്ദേഹത്തിനുമുന്നിൽ അവതരിപ്പിച്ചു. കോടികൾ ചെലവിട്ട് സ്ഥാപിച്ച സി.ടി. സ്കാൻ പ്രവർത്തിപ്പിക്കാൻ റേഡിയോളജിസ്റ്റ് ഇല്ലാത്തതും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. Published: 18 Mar 2026, 03:32 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഫറോക്ക് ഇ.എസ്.ഐ. റഫറൽ ആശുപത്രി; ദുരൈ രാജും സംഘവും സന്ദർശിച്… | Boolokam