ഫസ് ഹരി ഓർഫനേജിലെ കുട്ടികൾക്ക് പെരുന്നാൾ പുടവകൾ കൈമാറി

ഫസ് ഹരി ഓർഫനേജിലെ കുട്ടികൾക്ക് പെരുന്നാൾ പുടവകൾ കൈമാറി

M
MathrubhumiSource Link
മക്ക/മലപ്പുറം: പടിഞ്ഞാറ്റുംമുറി ഫസ് ഹരി ഓർഫനേജിലെ നൂറ് കുട്ടികൾക്കുള്ള പെരുന്നാൾ പുതു വസ്ത്രം മക്ക കെ എം സി സി പ്രവർത്തകർ കൈമാറി. മക്കയിലെ കെ എം സി സി പ്രവർത്തകർ വർഷങ്ങളായി ഓർഫനേജിലുള്ള കുട്ടികൾക്ക് പെരുന്നാൾ വസ്ത്രം നൽകാറുണ്ട്. To advertise here, പ്രവാസലോകത്ത് സ്വന്തം കുടുംബത്തിനുവേണ്ടി അധ്വാനിക്കുമ്പോഴും ഇത് പോലുള്ള സ്ഥാപനത്തെയും, സ്ഥാപനത്തിലുള്ള കുട്ടികളെയും ചേർത്തുപിടിക്കുന്ന കെ എം സി സി പ്രവർത്തകരെ ചടങ്ങിൽ സംബന്ധിച്ച സ്ഥാപനത്തിന്റെ കമ്മിറ്റിഅംഗങ്ങളും മറ്റുപ്രമുഖരും അഭിനന്ദിച്ചു. മക്ക കെ എം സിസി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ ചടങ്ങ് ഉദ്ഘാടനംചെയ്തു, കൂട്ടിലങ്ങാടി പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറി ഉസ്മാൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസ്ന, മുൻ പ്രസിഡന്റ് ഹുസൈൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മജീദ്, നൂറുദ്ദീൻ, സിദ്ദീഖ്, എൻ.കെ.മുഹമ്മത്ക്കുട്ടി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു, സ്ഥാപനത്തിന്റെ മാനേജർ ഡോക്ടർ മുബാറക്ക് സ്വാഗതം പറഞ്ഞു. Published: 19 Mar 2026, 11:47 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഫസ് ഹരി ഓർഫനേജിലെ കുട്ടികൾക്ക് പെരുന്നാൾ പുടവകൾ കൈമാറി — Ma… | Boolokam