ഫാത്തിമ തഹിലിയക്കും നോട്ടീസ്; നടപടി സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർഥിച്ചെന്ന പരാതിയിൽ

ഫാത്തിമ തഹിലിയക്കും നോട്ടീസ്; നടപടി സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർഥിച്ചെന്ന പരാതിയിൽ

M
MathrubhumiSource Link
കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർഥിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. ഇത് സംബന്ധിച്ച് മൂന്ന് പരാതികൾ അവർക്കെതിരേ ലഭിച്ചുവെന്നാണ് വിവരം. To advertise here, പേരാമ്പ്ര മണ്ഡലത്തിൽപ്പെട്ട മൂന്ന് വ്യക്തികളാണ് പരാതിനൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം ആവശ്യപ്പെട്ട് റിട്ടേണിങ് ഓഫീസർ നടപടി സ്വീകരിച്ചത്.  മണ്ഡലത്തിൽ എൽഡിഎഫ് പ്രവർത്തകർക്കെതിരായ വർഗീയ അനൗൺസ്മെന്റ് വിവാദം പുകയുന്നതിനിടെയാണ് യുഡിഎഫ് സ്ഥാനാർഥിക്കെതിരെയും സമാനമായ പരാതി രേഖമൂലം റിട്ടേണിങ് ഓഫീസർക്ക് ലഭിച്ചത്. അതേസമയം, ഇതുവരെ നോട്ടീസ് കയ്യിൽ കിട്ടിയിട്ടില്ലെന്ന് ഫാത്തിമ തഹിലിയ പ്രതികരിച്ചു. കിട്ടിയ ശേഷമേ പ്രതികരിക്കൂവെന്നും അവർ കൂട്ടിച്ചേർത്തു. Content Highlights: Election Commission issued a notice to UDF candidate Fatima Thahiliya., Allegations involve seeking votes based on communal grounds., Three formal complaints filed by Perambra constituency residents., Returning Officer initiated the inquiry process in 2026., Thahiliya awaits official notice receipt before issuing a formal response. Published: 03 Apr 2026, 06:28 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഫാത്തിമ തഹിലിയക്കും നോട്ടീസ്; നടപടി സമുദായത്തിന്റെ പേരിൽ വോ… | Boolokam