നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ.) 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ഫാസ്ടാഗ് വാർഷിക പാസ് നിരക്ക് പരിഷ്കരിച്ചു. മാർച്ച് 12-ന് പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവ് പ്രകാരം, വാണിജ്യേതര വാഹനങ്ങൾക്കുള്ള പാസ് നിരക്കിൽ ഏപ്രിൽ ഒന്നു മുതൽ നേരിയ വർധനയുണ്ടാകും. സ്വകാര്യ കാറുകൾ, ജീപ്പുകൾ, വാനുകൾ എന്നിവയുടെ ഉടമകൾ വാർഷിക പാസിന് ഇനി 3,075 രൂപ നൽകണം. മുൻപ് ഇത് 3,000 രൂപയായിരുന്നു. To advertise here, 2025 ലാണ് കേന്ദ്രസർക്കാർ ഫാസ്ടാഗ് വാർഷിക പാസ് പദ്ധതി ആരംഭിച്ചത്. സ്ഥിരം യാത്രക്കാർ ആവർത്തിച്ച് ടോൾ പേമെന്റുകൾ നൽകുന്നത് കുറയ്ക്കുന്നതിനും ദേശീയ പാതയിലുടനീളം ഫാസ്ടാഗ് വഴിയുള്ള ഡിജിറ്റൽ ടോൾ ശേഖരണം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ സൗകര്യം ഒരുക്കിയത്. വാണിജ്യേതര ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്ത സ്വകാര്യ വാഹനങ്ങൾക്ക് വേണ്ടിയാണ് വാർഷിക പാസ് സൗകര്യം ഒരുക്കിയിരിക്കുന്നത്. സാധുവായ ഫാസ്ടാഗ് ഉള്ള ഏതൊരു കാർ, ജീപ്പ് അല്ലെങ്കിൽ വാൻ ഉടമയ്ക്കും ഈ പ്ലാൻ തിരഞ്ഞെടുക്കാം. പ്ലാൻ എടുക്കുന്നവർക്ക് 200 തവണ ടോൾ പ്ലാസകളിലൂടെ കടന്നുപോവാം. ഒരു വർഷം വരെയാണ് ഇതിന്റെ വാലിഡിറ്റി. പ്ലാസകളിലെ ടോൾ നിരക്ക് എത്രയായാലും ഈ ആനുകൂല്യം ലഭിക്കും. വാർഷിക പാസ് പദ്ധതിക്ക് വാഹന ഉടമകൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചതായാണ് കേന്ദ്ര ഗതാഗത മന്ത്രാലയം നൽകുന്ന വിവരം. നിലവിൽ ഇന്ത്യയിലുടനീളം 50 ലക്ഷത്തിലധികം ഉപഭോക്താക്കൾ ടോൾ പേയ്‌മെന്റുകൾക്കായി ഫാസ്ടാഗ് വാർഷിക പാസ് ഉപയോഗിക്കുന്നുണ്ട്. ടോൾ ഇടപാടുകൾ നടത്തുന്ന സ്വകാര്യ കാറുകളിൽ 28 ശതമാനവും വാർഷിക പാസ് ഉപയോഗിക്കുന്നവയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വാർഷിക പാസിനായി എങ്ങനെ അപേക്ഷിക്കാം? രാജ്മാർഗ് യാത്രാ ആപ്പ് പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയും എൻ.എച്ച്.എ.ഐ., റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴിയും വാഹന ഉടമകൾക്ക് ഫാസ്ടാഗ് വാർഷിക പാസിന് അപേക്ഷിക്കാനോ പുതുക്കാനോ കഴിയും. ഫാസ്ടാഗുമായി ബന്ധിപ്പിച്ച അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യാം. വാഹന രജിസ്ട്രേഷൻ വിവരങ്ങളും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും നൽകിയ ശേഷം യു.പി.ഐ., ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിങ് എന്നിവയിലൂടെ പേയ്‌മെന്റ് പൂർത്തിയാക്കാം. Content Highlights: The National Highways Authority of India (NHAI) has increased the annual FASTag pass rate for non-commercial vehicles to ₹3,075 effective from April 1, 2026. Published: 15 Mar 2026, 05:52 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഫാസ്ടാഗ് വാർഷിക പാസ് നിരക്ക് പരിഷ്കരിച്ചു, സ്വകാര്യ വാഹനങ്ങളുടെ പാസിൽ നേരിയ വർധന
M
MathrubhumiSource Link
about 2 months ago