കൊച്ചി : തദ്ദേശസ്വയംഭരണ വകുപ്പിലെ സാങ്കേതികവിഭാഗം ജീവനക്കാരുടെ സംഘടനയായ 'ഫീല' (ഫെഡറേഷൻ ഓഫ് എൻജിനിയറിങ് എംപ്ലോയീസ് ഇൻ-ലോക്കൽ അഡ്മിനിസ്ട്രേഷൻ) സംഘടിപ്പിച്ച നാലാമത് സംസ്ഥാനതല കലാമേളയിൽ എറണാകുളം ജില്ലയ്ക്ക് കിരീടം. കഴിഞ്ഞ തവണത്തെ ജേതാക്കളായ തിരുവനന്തപുരത്തെ പിന്തള്ളിയാണ് എറണാകുളം ഓവർഓൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്. കൊല്ലം ജില്ലാ ഒന്നാംറണ്ണറപ്പായും പാലക്കാട് ജില്ല രണ്ടാംറണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. മേയ് ഒന്നിന് റാന്നി എം.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വർണാഭമായ ചടങ്ങിൽ സംഗീതജ്ഞൻ സുമേഷ് അയിരൂർ മേള ഉദ്ഘാടനം ചെയ്തു. കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള എൻജിനിയറിങ് ജീവനക്കാരാണ് ആവേശകരമായ മത്സരങ്ങളിൽ പങ്കെടുത്തത്. സമാപന ചടങ്ങിൽ ഫീല സംസ്ഥാന കമ്മിറ്റി നേതാക്കൾ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. To advertise here, Published: 04 May 2026, 02:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

