കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കീഴിൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് നാഷണൽ ഇംപോർട്ടൻസ് പദവിയുള്ള, ഫുട്‌വേർ ഡിസൈൻ ആൻഡ് ഡിവലപ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് (എഫ്.ഡി.ഡി.ഐ.) 2026-ൽ നടത്തുന്ന ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. To advertise here, കാമ്പസുകൾ നോയിഡ, ഫർസത്ഗൻജ് (റായ്ബറേലി), ചെന്നൈ, കൊൽക്കത്ത, റോത്തക്, ജോദ്പുർ, ഛിൻഡ്‌വാര (മധ്യപ്രദേശ്), ഗുണ (മധ്യപ്രദേശ്), അങ്ക് ലേശ്വർ (സൂറത്), പട്‌ന, ഹൈദരാബാദ്, ചണ്ഡീഗഢ് കാമ്പസുകളിലായിട്ടാണ് ഡിസൈൻ, ബിസിനസ് അഡ്മിനിസ്ട്രേഷൻ മേഖലകളിലെ വിവിധ പ്രോഗ്രാമുകൾ നടത്തുന്നത്. യു.ജി. പ്രോഗ്രാമുകളും ഓരോന്നിലുമുള്ള സ്പെഷ്യലൈസേഷനുകളും (a) ബാച്ച്‌ലർ ഓഫ് ഡിസൈൻ (ബി.ഡിസ്.) നാലുവർഷം: (i) ഫുട്‌വേർ [ഫുട്‌വേർ ഡിസൈൻ ആൻഡ് പ്രൊഡക്‌ഷൻ; സ്പോർട് ആൻഡ് ലൈഫ് സ്റ്റൈൽ ഫുട്‌വേർ ഡിസൈൻ; ഹൈ ഫാഷൻ ഫുട്‌വേർ സ്പെഷ്യലൈസഷനുകൾ] (ii) ഫാഷൻ [ഫാഷൻ കമ്യൂണിക്കേഷൻ; ടെക്‌സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ; ഫാഷൻ ഡിസൈൻ] (iii) ലതർ [ഡിജിറ്റൽ പ്രൊഡക്ട് ആൻഡ് വർച്വൽ ഫോട്ടോ ടൈപ്പിങ്; ലതർ ലൈഫ് സ്റ്റൈൽ ആൻഡ് പ്രൊഡക്ട് ഡിസൈൻ] (b) ബാച്ച്‌ലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബി.ബി.എ.) (3+1 വർഷം) - ഓണേഴ്സ് [റിട്ടെയിൽ ആൻഡ് ഫാഷൻ മർക്കൻഡൈസ്; സപ്ലൈ ചെയിൻ മാനേജ്മെന്റ്; ഡേറ്റാ സയൻസ് അനലറ്റിക്സ്; ഗ്ലോബൽ ആൻഡ് ലക്ഷ്വറി ബ്രാൻഡ് മാനേജ്മെൻറ്]. പ്രവേശന യോഗ്യത പ്ലസ് ടു (10+2)/കുറഞ്ഞത് അഞ്ച് വിഷയങ്ങൾ പഠിച്ച നാഷണൽ ഓപ്പൺ സ്കൂൾ പ്ലസ് ടു പരീക്ഷ/തത്തുല്യ പരീക്ഷ ജയിച്ചവർക്ക് (സ്ട്രീം ഏതുമാകാം) അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 2026 ജൂലായ് ഒന്നിന് 25 വയസ്സ്. ഭിന്നശേഷിക്കാർക്ക് 30 വയസ്സ്. മാസ്റ്റേഴ്സ് തലത്തിൽ (i) ഫുട്‌വേർ ഡിസൈൻ ആൻഡ് പ്രൊഡക്ഷൻ (ii) ഫാഷൻ (ഫാഷൻ കമ്യൂണിക്കേഷൻ; ടെക്‌സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ; ഫാഷൻ ഡിസൈൻ) എന്നിവയിലെ മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡിസ്.) (iii) എം.ബി.എ. (റിട്ടെയിൽ ആൻഡ് ഫാഷൻ മർക്കൻഡൈസ്; സപ്ലൈ ചെയിൻ മാനേജ്മെന്റ്; േഡറ്റ സയൻസ് ആൻഡ് ബിസിനസ് അനലറ്റിക്സ്; ഗ്ലോബൽ ആൻഡ് ലക്ഷ്വറി ബ്രാൻഡ് മാനേജ്മെൻറ്; ഫ്യൂമൺ റിസോഴ്സ് മാനേജ്മെൻറ്). പി.ജി. പ്രോഗ്രാം കോഴ്സ് ദൈർഘ്യം രണ്ടുവർഷം (നാല് സെമസ്റ്റർ). ഏതെങ്കിലും വിഷയത്തിൽ ബാച്ച്‌ലർ ബിരുദമുള്ളവർക്ക് മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. ഫുട്‌വേർ ഡിസൈൻ ആൻഡ് പ്രൊഡക്‌ഷൻ എം.ഡിസ്. പ്രോഗ്രാമിൽ പ്രവേശനം നേടുന്ന, ഡിസൈൻ പശ്ചാത്തലം ഇല്ലാത്തവർക്ക് ബന്ധപ്പെട്ട രണ്ടോ മൂന്നോ വിഷയങ്ങൾ ഉൾപ്പെടുന്ന ബ്രിഡ്ജ് പ്രോഗ്രാം പ്രോഗ്രാമിനൊപ്പം നൽകിയേക്കാം. പി.ജി. പ്രവേശനത്തിന് ഉയർന്ന പ്രായപരിധിയില്ല. എല്ലാ കോഴ്‌സുകളിലെയും അപേക്ഷകർക്ക് ഇംഗ്ലീഷിൽ മെച്ചപ്പെട്ട ആശയവിനിമയശേഷി (എഴുത്തിലും സംസാരത്തിലും) പ്രതീക്ഷിക്കുന്നു. എ.ഐ.എസ്.ടി. മേയ് 10-ന് നടത്തുന്ന, പേപ്പർ അധിഷ്ഠിത ഓൾ ഇന്ത്യ സെലക്‌ഷൻ ടെസ്റ്റ് (എ.ഐ.എസ്.ടി.) അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. കൊച്ചി, ചെന്നൈ, ബംഗളൂരു, എന്നിവയും പരീക്ഷാ കേന്ദ്രമാണ്. ബാച്ച്‌ലർ പ്രോഗ്രാം: അഞ്ച് സെക്‌ഷനുകൾ ഉണ്ടാകും. എ - അനലറ്റിക്കൽ എബിലിറ്റി, ബി -ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, സി -ജനറൽ അവയർനസ്സ്, ഡി -കോംപ്രിഹൻഷൻ, ഗ്രാമർ യൂസേജ്, ഇ -ബിസിനസ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്. ബി.ഡിസ്. അപേക്ഷകർ എ, ബി, സി, ഡി സെക്‌ഷനുകൾക്കും. ബി.ബി.എ. അപേക്ഷകർ എ,സി,ഡി,ഇ സെക്‌ഷനുകൾക്കും ഉത്തരം നൽകണം. മാസ്റ്റേഴ്സ് പ്രോഗ്രാം: നാല് സെക്‌ഷനുകൾ ഉണ്ടാകും. എ -അനലറ്റിക്കൽ എബിലിറ്റി, ബി - ഇംഗ്ലീഷ് കോംപ്രിഹൻഷൻ ആൻഡ് ഗ്രാമർ, സി -ജനറൽ നോളജ് ആൻഡ് കറൻ്റ് അഫയേഴ്സ്, ഡി -മാനേജ്മെൻ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ആൻഡ് ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്. പരീക്ഷയുടെ/പ്രവേശനത്തിന്റെ വിവരങ്ങൾ www.fddiindia.com- ലെ പ്രോസ്പെക്ടസിൽ ലഭിക്കും (അക്കാദമിക്സ്/അഡ്മിഷൻ ലിങ്ക്). യു.ജി. പ്രവേശനത്തിന് സി.യു.ഇ.ടി. യു.ജി., യുസീഡ് തുടങ്ങിയവയും പി.ജി. പ്രവേശനത്തിന് സി.യു.ഇ.ടി. പി.ജി., മാറ്റ്, കാറ്റ്, സീഡ് തുടങ്ങിയവയും പരിഗണിക്കും. ഈ ചാനൽ വഴി വഴി പ്രവേശനം തേടുന്നവരും എഫ്.ഡി.ഡി.ഐ.യിലേക്ക് അപേക്ഷ നൽകണം. അവരെ എ.ഐ.എസ്.ടി. അഭിമുഖീകരിക്കുന്നതിൽ നിന്നും ഒഴിവാക്കിയേക്കാം. എന്നാൽ, അവർ എ.ഐ.സി.ടി. അഭിമുഖീകരിക്കുന്ന പക്ഷം അവരുടെ അതിലെ സ്കോറാകും പ്രവേശനത്തിന് പരിഗണിക്കുക. അപേക്ഷ www.fddiindia.com -ലെ അഡ്മിഷൻ ലിങ്ക് വഴി ഏപ്രിൽ 20 വരെ നൽകാം. ബന്ധപ്പെട്ട യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷാ ഫീസ് 600 രൂപ. പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 300 രൂപ. അധിക ലേറ്റ് ഫീ ആയി 800 രൂപ കൂടി അടച്ച് (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് അധിക ലേറ്റ് ഫീ 400 രൂപ കൂടി) ഏപ്രിൽ 30 വരെയും അപേക്ഷിക്കാം. ഓരോ കാമ്പസിലും ഉള്ള പ്രോഗ്രാമുകളുടെ/സ്പെഷ്യലൈസേഷനുകളുടെ പട്ടിക, പ്രോസ്‌പെക്ടസിൽ നൽകിയിട്ടുണ്ട്.

ഫുട്‌വേർ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട്; ബിരുദ, പി.ജി. ഡിസൈൻ, മാനേജ്മെൻറ് പ്രോഗ്രാമുകൾ, അപേക്ഷിക്കാം
M
MathrubhumiSource Link
about 1 month ago