പുണെ : മഹാരാഷ്ട്രയിലെ 36 ജില്ലകളിൽനിന്നുള്ള പ്രവാസി മലയാളി എഴുത്തുകാരുടെ കഥകളും കവിതകളും കോർത്തിണക്കി തയ്യാറാക്കിയ ‘പ്രവാസി സാഹിതി’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് പുണെയിൽ നടന്നു. ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മലയാളി അസോസിയേഷൻസ് മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റിയുടെ ഉപസമിതിയായ ഫെയ്മ സർഗവേദിയാണ് ഈ സാഹിത്യ സമാഹാരം പുറത്തിറക്കിയത്. അകുർഡി സി.എം.എസ്. കേരള ഭവനിൽ നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യനിരൂപകനും എഴുത്തുകാരനുമായ സജി എബ്രാഹം പുസ്തകപ്രകാശനം നിർവഹിച്ചു. To advertise here, സർഗവേദി ചെയർമാൻ മോഹൻ ശങ്കർ മൂസ്സത് അധ്യക്ഷതവഹിച്ച ചടങ്ങിൽ എഴുത്തുകാരനായ രാമകൃഷ്ണൻ പാലക്കാട് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങുകയും കൃതിയെ വായനക്കാർക്ക് പരിചയപ്പെടുത്തുകയുംചെയ്തു. ചിഞ്ച്‌വാഡ് മലയാളി സമാജം പ്രസിഡന്റും ഫെയ്മ അഡ്വൈസറി കമ്മിറ്റി ചെയർമാനുമായ ടി.പി. വിജയൻ, അഡ്വൈസറി കമ്മിറ്റി വൈസ് ചെയർമാൻ പി.വി. ഭാസ്കരൻ, മാധ്യമപ്രവർത്തകരായ ജെ.പി. തകഴി, എൻ.പി. രവി, ചിഞ്ച്‌വാഡ് മലയാളി സമാജം ജനറൽ സെക്രട്ടറി സുധീർ സി. നായർ, സാഹിത്യവേദി കൺവീനറും ഖജാൻജിയുമായ വി.കെ. രാമകൃഷ്ണൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഫെയ്മ മഹാരാഷ്ട്ര പ്രസിഡന്റ് ജയപ്രകാശ് നായർ, ജനറൽ സെക്രട്ടറി പി.പി. അശോകൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പുസ്തകത്തിന്റെ കവർ പേജ് രൂപകല്പന ചെയ്ത രേഷ്മ രാധാകൃഷ്ണപിള്ള, പേര് നിർദേശിച്ച വിമൽറോയ് എന്നിവർക്ക് ചടങ്ങിൽവെച്ച് സമ്മാനങ്ങൾ വിതരണംചെയ്തു. അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി ഫെയ്മ വനിതാവേദി ഏർപ്പെടുത്തിയ ‘മഹിളാരത്നം’ പുരസ്കാരത്തിന് അർഹരായ കെ.കെ. മഞ്ജുള (സാംഗ്ളി), ബിജി ഷാജി (ബുൽധാന) എന്നിവരെ ആദരിച്ചു. ഫെയ്മ വനിതാവേദി ഭാരവാഹികളായ വിനീത, ബോബി സുലക്ഷണ എന്നിവർ പുരസ്കാരങ്ങൾ കൈമാറി. ഫെയ്മ മഹാരാഷ്ട്ര വനിതാവേദി നടത്തിയ ബേസ്ഡ് ഔട്ട് ഓഫ് വേസ്റ്റ് മത്സരവിജയികളായ സിനി അനൂപ് (ഒന്നാം സ്ഥാനം), ലതാ സുരേഷ് (രണ്ടാംസ്ഥാനം), സുനിതാ സോമൻ (മൂന്നാംസ്ഥാനം) എന്നിവർക്കും ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി. പ്രവാസി സാഹിതിയിൽ കഥ-കവിത പ്രസിദ്ധീകരിച്ച കെ.കെ. അനിൽകുമാർ, സന്ധ്യാ പാലേരി, ശില്പ ജയ്സൺ, സുലഭ പോരുവഴി, സന്തോഷ് പുനൂർ, മോഹൻ ശങ്കർ മൂസ്സത്, രാധാകൃഷ്ണപിള്ള, രോഷ്നി അനിൽകുമാർ എന്നിവരെ ആദരിച്ചു. പുണെയിലെ സാഹിത്യകാരനായ ചെറിയനാട് ബാബു രചിച്ച ‘എന്റെ തെരഞ്ഞെടുത്ത കവിതകൾ’ എന്ന കവിതാ സമാഹാരവും ചടങ്ങിൽ പ്രകാശനംചെയ്തു. ഋതു സുമേഷ് നായർ ആലപിച്ച പ്രാർഥനാഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ സർഗവേദി കൺവീനർ രോഷ്നി അനിൽകുമാർ സ്വാഗതവും ഫെയ്മ മഹാരാഷ്ട്ര ജോയിന്റ് സെക്രട്ടറി രാധാകൃഷ്ണപിള്ള നന്ദിയും രേഖപ്പെടുത്തി. ഫെയ്മ മഹാരാഷ്ട്ര ഭാരവാഹികളയ വൈസ് പ്രസിഡന്റ് ടി.ജി. സുരേഷ് കുമാർ, ജോ. സെക്രട്ടറിമാരായ രാജീവ് പണിക്കർ, കെ.എസ്. സജീവ്, മുംബൈ സോൺ ചെയർമാൻ ശിവപ്രസാദ് കെ. നായർ, കൺവീനർ ബൈജു സാൽവിൻ, പുണെ സോൺ ചെയർമാൻ ജോർജ് തോമസ്, കൺവീനർ വി.എ. ഷൈജു, മറാഠ്‌വാഡ സോൺ ചെയർമാൻ ജോയി പൈനാടത്ത്, നാസിക് സോൺ കൺവീനർ ജി.കെ. ശശികുമാർ, വെൽഫെയർ സെൽ ചെയർമാൻ ഷൈൻ പാലമൂട്ടിൽ, കൺവീനർ കെ.വി. ജോൺസൺ, എം.ആർ.പി.എ. ചെയർമാൻ എം.കെ. സിബിച്ചൻ, യുവജനവേദി ചെയർമാൻ അനന്തു സതീഷ്, യുവജനവേദി കമ്മിറ്റി അംഗം യാഷ്മ അനിൽകുമാർ, സീനിയർ സിറ്റിസൺ ക്ലബ് ഭാരവാഹി വേണു അമ്പലപ്പുഴ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വംനൽകി. ഫെയ്മ മഹാരാഷ്ട്ര വനിതാവേദി വൈസ് ചെയർപേഴ്സൺ പ്രവിജ വിനീത് പരിപാടികൾ നിയന്ത്രിച്ചു.

ഫെയ്മ മഹാരാഷ്ട്രയുടെ ‘പ്രവാസി സാഹിതി’ പുസ്തകപ്രകാശനം നടന്നു
M
MathrubhumiSource Link
about 2 months ago