ഫെയ്മ ‘വിഷുക്കൈനീട്ടം’ ഏപ്രിൽ 14-ന്

ഫെയ്മ ‘വിഷുക്കൈനീട്ടം’ ഏപ്രിൽ 14-ന്

M
MathrubhumiSource Link
ചെന്നൈ : ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ് (ഫെയ്മ) സംഘടിപ്പിക്കുന്ന വിഷുദിനാഘോഷ പരിപാടിയായ ‘വിഷുക്കൈനീട്ടം’ ഏപ്രിൽ 14-ന് മദിരാശി കേരളസമാജം ഹാളിൽ നടക്കും. To advertise here, ഉച്ചതിരിഞ്ഞ് ലിറ്റിൽ ഡ്രോപ്‌സ് സഹായ വിതരണത്തോടെ ചടങ്ങുകൾ തുടങ്ങും. തുടർന്ന് അംഗസംഘടനകളുടെ കലാപരിപാടികളും തമിഴ്‌നാട്ടിലെ പ്രഗല്‌ഭരായ മലയാളിപ്രതിഭകൾ അണിനിരക്കുന്ന ‘മുറ്റത്തെ മുല്ല’ എന്ന കലാപ്രകടനവും വിഷുക്കണി, കൈനീട്ടം എന്നിവയും ഉണ്ടായിരിക്കും. ഫെയ്മ എക്സലൻസ് പുരസ്‌കാര വിതരണം, വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണം തുടങ്ങിയവയും ഉണ്ടായിരിക്കും. ഞായറാഴ്ച അമിഞ്ചിക്കര മലയാളി സമാജത്തിൽനടന്ന ചടങ്ങിൽ ‘വിഷുക്കൈനീട്ട’ത്തിന്റെ പോസ്റ്റർ ഫെയ്മ ദേശീയ അധ്യക്ഷൻ എം.പി. പുരുഷോത്തമൻ പ്രകാശനം ചെയ്തു. ഫെയ്മ ദേശീയ വർക്കിങ് പ്രസിഡന്റ് കെ.വി.വി. മോഹനൻ, ദേശീയ ട്രഷറർ ഇന്ദുകലാധരൻ, ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറി ജി. പ്രഷീദ് കുമാർ, ദേശീയ സെക്രട്ടറി പി.വി. ബാലൻ, തമിഴ്‌നാട് ഘടകം പ്രസിഡന്റ് കൽപ്പക ഗോപാലൻ, സെക്രട്ടറി എൽ. സജികുമാർ, ട്രഷറർ വി.കെ. രാമകൃഷ്ണൻ, ജനറൽ കൺവീനർ രാജൻ മാധവൻ തുടങ്ങിയവരും അംഗസംഘടനാ ഭാരവാഹികളും പങ്കെടുത്തു. പരിപാടിയുടെ വിജയത്തിനായി ഫെയ്മ തമിഴ്‌നാട് ഘടകം പ്രസിഡന്റ് കൽപ്പക ഗോപാലന്റെ നേതൃത്വത്തിൽ രാജൻ മാധവൻ ജനറൽ കൺവീനറായും നവനീത് ജോയിന്റ് കൺവീനറുമായി സംഘാടകസമിതി പ്രവർത്തിക്കുന്നുണ്ട്. Published: 23 Mar 2026, 01:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഫെയ്മ ‘വിഷുക്കൈനീട്ടം’ ഏപ്രിൽ 14-ന് — Mathrubhumi | Boolokam | Boolokam