ദമ്മാം: 2026-2027 വർഷത്തേക്കുള്ള ഫോകസ് ഇന്റർനാഷണൽ സൗദി റീജിയൺ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ഷമീം വെള്ളാടത്ത് (സി.ഇ.ഒ),അബ്ദുൽ ഗഫൂർ എടക്കര (സി.ഒ.ഒ), ഇസ്ഹാഖ് കടലുണ്ടി (അഡ്മിൻ മാനേജർ),അബ്ദുൽ വഹാബ് (ഡെപ്യൂട്ടി സി.ഇ.ഒ), അബ്ദുൽ റഷാദ് കരുമാര (ഫിനാൻസ് മാനേജർ), റിയാസ് പി. കെ (എച്ച്.ആർ മാനേജർ), സജിൽ ടി. പി (സോഷ്യൽ വെൽഫയർ മാനേജർ), റിയാസ് ബഷീർ (ഇവന്റ് മാനേജർ), അബ്ദുൽ റഹൂഫ് (മാർക്കറ്റിംഗ് മാനേജർ), അബ്ദുള്ള തൊടിക (ക്വാളിറ്റി കൺട്രോൾ മാനേജർ) എന്നിവരെ തെരെഞ്ഞെടുത്തു. ഇന്റർനാഷണൽ എക്‌സ്‌കോം മെമ്പർമാരായി ഷബീർ വെള്ളാടത്ത്, മുഹമ്മദ് റാഫി, ഐ.എം.കെ. അഹമ്മദ്, ഷഫീക്ക് പുളിക്കൽ എന്നിവരെ തെരഞ്ഞെടുത്തു. To advertise here, സൗദിയിലെ വിവിധ ഡിവിഷനിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത മൊമന്റം '26 എന്ന പേരിൽ ദമ്മാം ബൈത് അൽ റീഫ് റിസോർട്ടിൽ സംഘടിപ്പിച്ച നാഷണൽ കൗൺസിൽ യോഗത്തിൽ ആണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. നസീമുസ്സബാഹ് അദ്യക്ഷത വഹിച്ച പരിപാടിയിൽ വിവിധ ഡിവിഷനുകളിൽ നിന്നുള്ള പ്രവർത്തന റിപ്പോർട്ടുകൾ സൈദു മുഹമ്മദ് (ദമ്മാം), അബ്ദുൽ റഹ്‌മാൻ (ഖോബാർ), ഫൈസൽ പുത്തലത്ത് (ജുബൈൽ), അബ്ദുൽ റഷാദ് കരുമാര (ജിദ്ദ), ഷമീം വെള്ളാടത്ത് (റിയാദ്) എന്നിവർ അവതരിപ്പിച്ചു. നാഷണൽ കമ്മിറ്റി റിപ്പോർട്ട് റിയാസ് ബഷീർ അവതരിപ്പിച്ചു. സലീം കടലുണ്ടി, ജരീർ വേങ്ങര, യൂസഫ് കൊടിഞ്ഞി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഖത്തർ, കുവൈറ്റ്, ഒമാൻ, യു.എ.ഇ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഫോക്കസ് സാമൂഹിക ക്ഷേമത്തിനും ജനോപകാര പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകി ഇടപെട്ടു വരുന്നു. സാമൂഹികമായും പ്രതിജ്ഞാബദ്ധമായും ജനക്ഷേമ പ്രവർത്തനങ്ങളിൽ ഇടപെടാൻ യുവ പ്രൊഫഷണലുകളോട് ആഹ്വാനം ചെയ്യുന്ന ഫോക്കസ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി പ്രവാസി മനസുകളിൽ സുപരിചിതമാണ്. സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ ലാഭേഛയില്ലാതെ ഇടപെട്ടുകൊണ്ട് യുവജനങ്ങളെ ശാക്തീകരിക്കുന്നതിനായ പദ്ധതികൾ ഫോക്കസ് വിഭാവനം ചെയ്ത് നടപ്പിലാക്കി വരുന്നു. വിവിധ സെഷനുകളിലായി ഷബീർ വെള്ളാടത്ത്, ജരീർ വേങ്ങര,ഷുക്കൂർ മൂസ, ഷമീം വെള്ളാടത്ത്, അബ്ദുൽ ഗഫൂർ എടക്കര എന്നിവർ സംസാരിച്ചു.ഐ.എം.കെ അഹമ്മദ് സ്വാഗതവും ഇസ്ഹാഖ് കടലുണ്ടി നന്ദിയും പറഞ്ഞു. Content Highlights: Election of new leadership team for the 2026-2027 term., Momentum '26 event held at Dammam Bait Al Reef Resort., Focus International continues its focus on social welfare, education, and health., Representation from various Saudi divisions including Dammam, Khobar, Jubail, Jeddah, and Riyadh. Published: 04 May 2026, 01:34 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഫോകസ് ഇന്റർനാഷണൽ സൗദി നാഷണൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം
M
MathrubhumiSource Link
about 4 hours ago
