ഫോട്ടോഷൂട്ടിന് പിങ്കിൽമുക്കിയ ആനമുത്തശ്ശി ചരിഞ്ഞു; ചായമടിച്ചത് റഷ്യൻ കലാകാരിയുടെ ഫോട്ടോഷൂട്ടിന്‌

ഫോട്ടോഷൂട്ടിന് പിങ്കിൽമുക്കിയ ആനമുത്തശ്ശി ചരിഞ്ഞു; ചായമടിച്ചത് റഷ്യൻ കലാകാരിയുടെ ഫോട്ടോഷൂട്ടിന്‌

M
MathrubhumiSource Link
ജയ്‌പുർ: ഫോട്ടോഷൂട്ടിന്റെ ഭാഗമായി തൊലിയിൽ പിങ്ക് ചായമടിച്ച ആന ചരിഞ്ഞതിനെച്ചൊല്ലി വിവാദം. പ്രായാധിക്യത്തെത്തുടർന്നാണ് ആന ചരിഞ്ഞതെന്ന് ഉടമ ഉൾപ്പെടെയുള്ളവർ പറഞ്ഞെങ്കിലും ആനയോടു ചെയ്ത ക്രൂരതയാണിതെന്ന വാദവുമായി മൃഗസ്നേഹികൾ രംഗത്തുവന്നു. To advertise here, റഷ്യൻ ഫോട്ടാഗ്രാഫറായ ജൂലിയ ബുറുലേവ കഴിഞ്ഞ ഡിസംബറിലാണ് പിങ്കുനിറം പെയിന്റുചെയ്ത ആനയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. നവംബറിൽ രാജസ്ഥാനിലെ ജയ്‌പുരിൽ നടത്തിയ ഷൂട്ടിൽ ചഞ്ചൽ എന്ന പിടിയാനയും യശസ്വി എന്ന മോഡലും പങ്കെടുത്തു. ഫെബ്രുവരിയിൽ ഈ ആന ചരിഞ്ഞു. ഇതോടെ, ചായംപൂശിയതാണ് ചരിയാൻ കാരണമെന്ന വാദവുമായി മൃഗസ്നേഹികൾ രംഗത്തെത്തി. ഹോളി ആഘോഷത്തിലും മറ്റും ഇങ്ങനെ ആനകളുടെ പുറത്ത് ചായംപൂശാറുണ്ടെന്നും അത് അപകടത്തിന് കാരണമാകില്ലെന്നും ആനകളെ പരിപാലിക്കുന്നവർ പറയുന്നു. ഒരുഭാഗം മാത്രമേ ചായമടിച്ചുള്ളൂയെന്നും ഫോട്ടോയെടുത്ത് പത്തുമിനിറ്റിനകം നിറം കഴുകിക്കളഞ്ഞെന്നും അനയുടെ ഉടമ സാദിഖ് ഖാൻ പറഞ്ഞു. ആനയ്ക്ക് 65 വയസ്സായെന്നും അദ്ദേഹം പറഞ്ഞെങ്കിലും മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാൻ നിയമനിർമാണം വേണമെന്നാണ് മൃഗസംരക്ഷണസംഘടനയുടെ ആവശ്യം. Content Highlights: An elderly elephant died in 2026 following a photoshoot where it was painted pink. Animal rights activists link the death to the use of chemical paints. The owner claims the paint was temporary and natural causes were responsible. The incident has sparked a demand for stricter animal welfare laws in India. Published: 01 Apr 2026, 07:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഫോട്ടോഷൂട്ടിന് പിങ്കിൽമുക്കിയ ആനമുത്തശ്ശി ചരിഞ്ഞു; ചായമടിച്… | Boolokam