ഫ്ലാറ്റ് തട്ടിപ്പ് ആരോപണം: ഷാനിമോളുടെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ. മാർച്ച്

ഫ്ലാറ്റ് തട്ടിപ്പ് ആരോപണം: ഷാനിമോളുടെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ. മാർച്ച്

M
MathrubhumiSource Link
ആലപ്പുഴ : ബെംഗളൂരുവിൽ ഫ്ലാറ്റ് തട്ടിപ്പ് നടത്തിയെന്നാരോപിച്ച് കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതിയംഗം ഷാനിമോൾ ഉസ്മാന്റെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ. മാർച്ച് നടത്തി. ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ കളക്ടറേറ്റ് ജങ്ഷനു തെക്കുള്ള വീട്ടിലേക്കാണ് ഒരുകൂട്ടം പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. ഇവരെ സൗത്ത് പോലീസ് അറസ്റ്റുചെയ്തു നീക്കി. To advertise here, ശ്രീജിത്ത്, അഖിൽ, എസ്. സുരേഷ് കുമാർ, അനീഷ് കുര്യൻ, രമ്യാ സുർജിത്, എം.എൽ. പ്രസാദ് എന്നിവർക്കെതിരേയാണ് കേസെടുത്തത്. വീടിനുമുൻവശം റോഡിൽനിന്ന് മുദ്രാവാക്യം വിളിച്ച് ഗതാഗതതടസ്സമുണ്ടാക്കിയതിനും കാൽനടയാത്രക്കാർക്ക് മാർഗതടസ്സം സൃഷ്ടിച്ചതിനുമാണ് കേസ്. ആരോപണം അടിസ്ഥാനരഹിതം -ഷാനിമോൾ ഫ്ലാറ്റ് തട്ടിപ്പ് ആരോപണം തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു. കർണാടകയിൽ മരുമകന്റെ പേരിൽ ഫ്ലാറ്റില്ല. ലീസിന് എടുത്ത ഫ്ലാറ്റ് മാത്രമാണുള്ളത്. ആരോപണത്തിൽ ഡി.ജി.പി.ക്ക് പരാതി നൽകിയിട്ടുണ്ട്. അരൂർ മണ്ഡലത്തിൽ തന്റെ പേരു തന്നെയാണുള്ളതെന്നും തീരുമാനമെടുക്കേണ്ടത് പാർട്ടിയാണെന്നും അവർ മാധ്യമങ്ങളോടു പറഞ്ഞു. Published: 16 Mar 2026, 02:16 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഫ്ലാറ്റ് തട്ടിപ്പ് ആരോപണം: ഷാനിമോളുടെ വീട്ടിലേക്ക് ഡി.വൈ.എഫ… | Boolokam