കൊണ്ടോട്ടി : ഹജ്ജിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും വിമാനസർവീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ഫ്ളൈനാസ് എയർലൈൻസ് അധികൃതർ കരിപ്പൂർ ഹജ്ജ് ഹൗസിലെത്തി. ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടുമായി ഫ്ളൈനാസ് കൺട്രി മാനേജർ മുഹമ്മദ് സലീം അബ്ദുൽ കാദറിന്റെ നേതൃത്വത്തിലുള്ള സംഘം ചർച്ച നടത്തി. To advertise here, കൊച്ചിയിൽനിന്ന് ഏപ്രിൽ 30-നാണ് ഹജ്ജ് സർവീസ് തുടങ്ങുന്നത്. ആദ്യ ഹജ്ജ് വിമാനം ഏപ്രിൽ 30-ന് ഉച്ചയ്ക്ക് 2.10-ന് കൊച്ചിയിൽനിന്ന് പുറപ്പെട്ട് വൈകുന്നേരം 5.30-ന് ജിദ്ദയിൽ എത്തിച്ചേരും. 432 പേരെ വഹിക്കുന്ന മൊത്തം 20 വിമാനസർവീസുകളാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. 17 സർവീസുകൾ സാധാരണരീതിയിലും മൂന്ന് സർവീസുകൾ ഷോർട്ട് ഹജ്ജിനായുമായാണ് ക്രമീകരിച്ചിരിക്കുന്നത്. മേയ് 17, 18, 19 തീയതികളിലായാണ് ഷോർട്ട് സർവീസ്. കൊച്ചിൻ എംബാർക്കേഷൻ പോയിന്റ് വഴി കേരളത്തിൽനിന്നുള്ള 7960 പേരും ലക്ഷദ്വീപുൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള 408 പേരുമുൾപ്പെടെ മൊത്തം 8368 പേരാണ് യാത്രയാകുന്നത്. കണ്ണൂരിൽനിന്ന് മേയ് അഞ്ചുമുതൽ 14 വരെ ഫ്ളൈ അദീൽ 13 സർവീസുകളും കോഴിക്കോട്ടുനിന്ന് മേയ് 15 മുതൽ 18 വരെ ആകാശ എയർ ഏഴ് സർവീസുകളും നടത്തും. അസി. സെക്രട്ടറി ജാഫർ കെ. കക്കൂത്ത്്, നോഡൽ ഓഫീസർ പി.കെ. അസ്സയിൻ, ഫ്ളൈനാസ് എയർപോർട്ട് മാനേജർ കെ.പി. ഹനി, ജുനൈദ് ഫാസിൽ എന്നിവർ പങ്കെടുത്തു. Published: 18 Mar 2026, 03:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഫ്ളൈനാസ് എയർലൈൻസ് അധികൃതർ കരിപ്പൂർ ഹജ്ജ് കമ്മിറ്റി ഓഫീസ് സന്ദർശിച്ചു
M
MathrubhumiSource Link
about 2 months ago