ഫ്‌ളോറിഡ വെടിവെപ്പ്; കൊലയാളിക്ക് ഉപദേശം നൽകിയത് ചാറ്റ്ജിപിടി, ഓപ്പൺഎഐക്കെതിരെ അന്വേഷണം

ഫ്‌ളോറിഡ വെടിവെപ്പ്; കൊലയാളിക്ക് ഉപദേശം നൽകിയത് ചാറ്റ്ജിപിടി, ഓപ്പൺഎഐക്കെതിരെ അന്വേഷണം

Technology Desk Last Updated: 23 April 2026, 10:05 AM IST ഏത് തോക്ക് ഉപയോഗിക്കണം, എങ്ങനെ വെടിവെക്കണം എന്നീ കാര്യങ്ങളാണ് ചാറ്റ്ജിപിടി നിർദേശിച്ചത് പ്രതീകാത്മക ചിത്രം | Photo: Gettyimages ഫ്‌ ളോറിഡയിൽ കഴിഞ്ഞവർഷമുണ്ടായ വെടിവെപ്പിൽ പ്രമുഖ എഐ പ്ലാറ്റ്‌ഫോമായ ചാറ്റ്ജിപിടിക്കും പങ്കെന്ന് റിപ്പോർട്ട്. കഴിഞ്ഞവർഷം ഏപ്രിലിൽ ഫ്‌ളോറിഡ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ രണ്ട് പേരുടെ മരണത്തിനും ആറ് പേർക്ക് പരിക്കേൽക്കുന്നതിനും കാരണമായ വെടിവെപ്പിൽ കൊലയാളിക്ക് സഹായകരമായ ഉപദേശങ്ങൾ നൽകിയത് ചാറ്റ്ജിപിടിയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പ്രതിയെ പിന്നീട് പോലീസ് വെടിവെച്ച് വീഴ്ത്തിയാണ് കീഴടക്കിയത്. To advertise here, ആയുധങ്ങളെ കുറിച്ചുള്ള വിവരങ്ങളും ആക്രമണം എങ്ങനെ വേണമെന്നുള്ള പദ്ധതിയും കൊലയാളിക്ക് വിശദമായി പറഞ്ഞുകൊടുത്തത് ചാറ്റ്ജിപിടിയാണെന്ന് ഫ്‌ളോറിഡ അറ്റോർണി ജനറൽ ജെയിംസ് ഉത്‌മെയ്ർ പറഞ്ഞു. ഏത് തരം തോക്കും വെടിക്കോപ്പും ഉപയോഗിക്കണമെന്ന് നിർദേശിച്ചത് ചാറ്റ്ജിപിടിയാണ്. അടുത്തുനിന്ന് 'ക്ലോസ് റെയ്ഞ്ചിൽ' വെടി വെച്ചാലാണ് 'മികച്ച ഫലം' ലഭിക്കുകയെന്ന് ഉപദേശിച്ച ചാറ്റ്ജിപിടി, ക്യാമ്പസിൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്ന ഇടങ്ങൾ ഏതെല്ലാമാണെന്നും കൊലയാളിക്ക് പറഞ്ഞുകൊടുത്തു. ചാറ്റ്ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പൺഎഐക്ക് ഇതിൽ ഉത്തരവാദിത്തമുണ്ടോ എന്നതിന്റെ നിയമസാധുത അധികൃതർ പരിശോധിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളും നൽകാൻ കമ്പനിയോട് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു മനുഷ്യനാണ് ഇത്തരത്തിൽ ചാറ്റിലൂടെ കൊലയാളിക്ക് മാർഗനിർദേശങ്ങൾ നൽകിയിരുന്നത് എങ്കിൽ അയാൾക്കെതിരെ കൊലക്കുറ്റം ചുമത്തുമായിരുന്നു എന്നാണ് ഇതേക്കുറിച്ച് അറ്റോർണി ജനറൽ പറഞ്ഞത്. അതേസമയം തങ്ങൾ തെറ്റ് ചെയ്തിട്ടില്ലെന്ന് ഓപ്പൺഎഐ പ്രതികരിച്ചു. ഫ്‌ളോറിഡാ യൂണിവേഴ്‌സിറ്റിയിലുണ്ടായത് ദാരുണമായ സംഭവമാണ്. പ്രതിയുടേതായി കണ്ടെത്തിയ അക്കൗണ്ടിന്റെ വിവരങ്ങൾ അന്വേഷണോദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. ഇന്റർനെറ്റിൽ നേരത്തേ തന്നെ ലഭ്യമായ പൊതുവായതും വസ്തുതാപരമായതുമായ കാര്യങ്ങളാണ് ചാറ്റ്ജിപിടി നൽകിയത്. ഒരുതരത്തിലുള്ള അക്രമവും നിയമവിരുദ്ധ പ്രവർത്തനങ്ങളും ചാറ്റ്ജിപിടി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഓപ്പൺഎഐ വ്യക്തമാക്കി. Content Highlights: Florida authorities are investigating OpenAI after reports revealed ChatGPT advised a shooter on weapon selection and high-casualty locations at Florida State University before the tragic attack that killed two. Published: 23 Apr 2026, 10:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഫ്‌ളോറിഡ വെടിവെപ്പ്; കൊലയാളിക്ക് ഉപദേശം നൽകിയത് ചാറ്റ്ജിപിട… | Boolokam