കൊച്ചി: തന്റേയും ഉത്തർപ്രദേശ് സ്വദേശിയായ ഫർമാൻഖാന്റേയും വിവാഹം നിയമപരമാണെന്ന് കുംഭമേളയിലെ വൈറൽതാരം. തങ്ങൾക്ക് പ്രായപൂർത്തിയായെന്നും നിയമപരമായി വിവാഹം കഴിക്കാനുള്ള അവകാശമുണ്ടെന്നും അവർ പറഞ്ഞു. സംവിധായകൻ സനോജ് മിശ്ര പലതവണ മോശമായി പെരുമാറിയെന്ന് പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. To advertise here, തങ്ങളുടെ വിവാഹം നിയമപരമാണെന്നും സമാധാനപരമായി ജീവിക്കാൻ അനുവദിക്കണമെന്നും ഭർത്താവ് ഫർമാൻഖാനും പറഞ്ഞു. ഇരുവരും കേരളത്തിലെത്തിയാണ് വിവാഹിതരായത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായോ എന്നതു സംബന്ധിച്ച് മധ്യപ്രദേശ് സർക്കാർ അന്വേഷിക്കുന്ന പശ്ചാത്തലത്തിലാണ് ഇവർ മാധ്യമങ്ങൾക്കുമുന്നിലെത്തിയത്. ഹിന്ദുവും മുസ്ലിമും പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും ഈ രാജ്യത്ത് പുതിയ സംഭവമല്ലെന്നും പെൺകുട്ടിക്ക് പറഞ്ഞു. എല്ലാ മതങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കുന്ന വ്യക്തിയാണ് താനെന്ന് ഭർത്താവ് ഫർമാൻഖാനും പ്രതികരിച്ചു. ഭർത്താവ് ഫർമാൻ ഖാനൊപ്പം എറണാകുളം പ്രസ്‌ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിലാണ് അവർ ആരോപണം ഉന്നയിച്ചത്. പെൺകുട്ടിക്ക് അഭിനയിച്ച ആദ്യ സിനിമയുടെ സംവിധായകനാണ് സനോജ് മിശ്ര. ഷൂട്ടിങ്ങിനിടെ സംവിധായകൻ മൂന്നുതവണ സമ്മതമില്ലാതെ തന്നെ സ്പർശിക്കാൻ ശ്രമിച്ചുവെന്നും അപ്പോൾത്തന്നെ ചെരുപ്പൂരി പ്രതികരിച്ചുവെന്നും പെൺകുട്ടിക്ക് പറഞ്ഞു. തനിക്ക് 18 വയസ്സാകും മുൻപാണ് സനോജ് മിശ്രയിൽനിന്ന് ഈ ദുരനുഭവം ഉണ്ടായത്. ആ സംഭവത്തിൽ പരാതി നൽകാൻ തീരുമാനിച്ചെങ്കിലും മാതാപിതാക്കൾ പിന്തിരിപ്പിച്ചു. മൊണാലിസയുടെ വിവാഹം: ദേശീയ എസ്.സി/ എസ്.ടി. കമ്മിഷൻ തെളിവെടുപ്പിന് എത്തി പൂവാർ: കുംഭമേളയിലെ ദൃശ്യങ്ങളിലൂടെ വൈറലായ മധ്യപ്രദേശ് സ്വദേശിനി പെൺകുട്ടിക്ക് വിവാഹിതയായ സംഭവത്തിൽ ദേശീയ എസ്.സി/ എസ്.ടി. കമ്മിഷന്റെ ഉദ്യോഗസ്ഥർ അരുമാനൂരിലെത്തി പരിശോധന നടത്തി. പെൺകുട്ടിയുടെ പിതാവ് മധ്യപ്രദേശ് കമ്മിഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡയറക്ടർ ഡോ. കല്യാണറെഡ്ഡിയുടെ നിർദേശപ്രകാരമാണ് ഉദ്യോഗസ്ഥർ കേരളത്തിൽ എത്തിയത്. അരുമാനൂർ നയിനാർ ദേവക്ഷേത്രത്തിൽ വിവാഹം രജിസ്റ്റർ ചെയ്ത രേഖകൾ സംഘം പരിശോധിച്ചു. വിവാഹ രജിസ്റ്റർ, രേഖയായി നൽകിയ ആധാർ കാർഡ് പകർപ്പുകൾ, വിവാഹം നടത്തിത്തരാൻ ആവശ്യപ്പെട്ട് ഇരുവരും നൽകിയ ജോയിന്റ് ആപ്ലിക്കേഷൻ, ക്ഷേത്രം നൽകിയ വിവാഹസർട്ടിഫിക്കറ്റ് എന്നിവ പരിശോധിച്ചതായി ക്ഷേത്രയോഗം പ്രസിഡന്റ് ഹരീന്ദ്രൻ പറഞ്ഞു. ഇക്കഴിഞ്ഞ 11-ന് അരുമാനൂർ നയിനാർ ദേവക്ഷേത്രത്തിലെ ശ്രീനാരായണഗുരുപ്രതിഷ്ഠയ്ക്കുമുന്നിൽ വെച്ചായിരുന്നു പെൺകുട്ടിയും ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഫർമാൻഖാനും തമ്മിലുള്ള വിവാഹം നടന്നത്. വ്യത്യസ്ത മതങ്ങളിൽപ്പെട്ട പെൺകുട്ടിയുടെയും ഫർമാൻഖാന്റെയും പ്രണയത്തെ വീട്ടുകാർ എതിർത്തിരുന്നു. Content Highlights: Monalisa Bhosle confirms legal marriage to Farman Khan. Allegations of harassment against director Sanoj Mishra. National SC/ST Commission investigates the marriage validity. Couple seeks privacy and protection from ongoing disputes. Published: 25 Mar 2026, 07:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഫർമാൻഖാനുമായുള്ള വിവാഹം നിയമപരം, വിവാദങ്ങൾക്ക് പിന്നിലും സംവിധായകൻ സനോജ് മിശ്ര- മൊണാലിസ
M
MathrubhumiSource Link
about 2 months ago