ബംഗാളിൽ തിരഞ്ഞെടുപ്പ് നടത്താതിരിക്കാനും രാഷ്ട്രപതിഭരണം കൊണ്ടുവരാനും ബിജെപി പദ്ധതി- വിമർശനവുമായി മമത

ബംഗാളിൽ തിരഞ്ഞെടുപ്പ് നടത്താതിരിക്കാനും രാഷ്ട്രപതിഭരണം കൊണ്ടുവരാനും ബിജെപി പദ്ധതി- വിമർശനവുമായി മമത

M
MathrubhumiSource Link
കൊൽക്കത്ത: ബിജെപിക്കെതിരേ രൂക്ഷവിമർശനവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താതിരിക്കാനും സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്താനും ബിജെപി ഗൂഢാലോചന നടത്തുകയാണെന്ന് അവർ ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാനം നിയന്ത്രിക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മിഷന് വീഴ്ചയുണ്ടായെന്നും മമത വിമർശിച്ചു. സാഗർദിഘിയിൽ തിരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ സംസാരിക്കുകയായിരുന്നു അവർ. To advertise here, ബുധനാഴ്ച മാൾഡ ജില്ലയിൽ മൂന്ന് വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏഴ് ജുഡീഷ്യൽ ഓഫീസർമാരെ ഗ്രാമവാസികൾ ബന്ദികളാക്കിയിരുന്നു. എസ്‌ഐആറിന്റെ ഭാഗമായി വോട്ടർപട്ടികയിൽനിന്ന് പേര് നീക്കംചെയ്ത വിഷയവുമായി ബന്ധപ്പെട്ടായിരുന്നു ഗ്രാമവാസികളും ഉദ്യോഗസ്ഥരും തമ്മിൽ പ്രശ്‌നമുണ്ടായത്. പിന്നാലെ വലിയ പ്രതിഷേധമാണ് മാൾഡയിലുണ്ടായത്. പ്രതിഷേധക്കാർ അഞ്ചോളം നിയമസഭാമണ്ഡലങ്ങളിൽപ്പെടുന്ന ദേശീയ, സംസ്ഥാനപാതകളും ഗ്രാമീണറോഡുകളും തടഞ്ഞു. കൊൽക്കത്തയിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിന് മുന്നിൽ ടിഎംസി പ്രവർത്തകരുടെ പ്രതിഷേധവുമുണ്ടായി. എസ്‌ഐആറുമായി ബന്ധപ്പെട്ട ഫോം ആറ് അപേക്ഷകൾ പൂരിപ്പിക്കുന്നതിൽ ക്രമക്കേടുകളുണ്ടായിട്ടുണ്ടെന്നും ഉത്തരവാദികൾക്കെതിരേ നടപടികൾ കൈക്കൊള്ളണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. സംഭവവികാസങ്ങൾ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിട്ടുള്ളത്.  അതേസമയം, മാൾഡ ജില്ലയിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കിയ സംഭവത്തെക്കുറിച്ച് താൻ അറിഞ്ഞില്ലെന്നും മമതാ ബാനർജി പറഞ്ഞു. ‘എനിക്കറിയില്ല ആരാണ് ഉത്തരവാദികളെന്ന്. ആരും എന്നെ അറിയിച്ചില്ല. ഭരണസംവിധാനം എന്റെ കയ്യിലല്ല. ക്രമസമാധാന പാലനം നിർവഹിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷനാണ്. അവർ ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നതാണ് കേൾക്കുന്നത്. എല്ലാവരെയും മാറ്റി. എന്റെ അധികാരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. ഇത് സൂപ്പർ പ്രസിഡന്റ് ഭരണമാണ്. രാത്രി, ഒരു മാധ്യമപ്രവർത്തകൻ പറഞ്ഞാണ് ഉദ്യോഗസ്ഥരെ ബന്ദികളാക്കിയ വിവരം അറിഞ്ഞതെന്നും മൂർഷിദാബാദിൽ സംസാരിക്കവേ മമത കൂട്ടിച്ചേർത്തു. Content Highlights: Mamata Banerjee alleges BJP is conspiring to impose President's Rule in West Bengal., Criticism directed at the Election Commission regarding law and order management., Incident in Malda where judicial officers were held hostage by villagers., TMC claims the Election Commission is acting under the influence of the Union Home Ministry. Published: 02 Apr 2026, 05:05 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബംഗാളിൽ തിരഞ്ഞെടുപ്പ് നടത്താതിരിക്കാനും രാഷ്ട്രപതിഭരണം കൊണ്… | Boolokam