ബംഗാൾ, അസം തിരഞ്ഞെടുപ്പ്: തൊഴിലാളികൾ കൂട്ടത്തോടെ കേരളം വിടുന്നു; നിർമാണ, കാർഷിക മേഖലകളിൽ പ്രതിസന്ധി

ബംഗാൾ, അസം തിരഞ്ഞെടുപ്പ്: തൊഴിലാളികൾ കൂട്ടത്തോടെ കേരളം വിടുന്നു; നിർമാണ, കാർഷിക മേഖലകളിൽ പ്രതിസന്ധി

M
MathrubhumiSource Link
കൊല്ലം: അസം, ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനും വോട്ടർപട്ടികയിൽ പേരു ചേർക്കാനും എസ്.ഐ.ആർ. ഹിയറിങ്ങിനുമായി തൊഴിലാളികൾ കൂട്ടത്തോടെ കേരളം വിടുന്നു. എട്ടു ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളെങ്കിലും കഴിഞ്ഞ രണ്ടു മാസത്തിനിടെ കേരളം വിട്ടതായാണ് അറിയുന്നത്. ഇതുമൂലം കേരളത്തിലെ നിർമാണ, വ്യവസായ, കാർഷിക മേഖലകളിൽ പ്രതിസന്ധി രൂക്ഷമായി. To advertise here, വൻകിട നിർമാണപദ്ധതികൾ മുതൽ ചെറിയ വീടുപണികൾ വരെ തടസ്സപ്പെടുന്ന സാഹചര്യമാണ്. പെരുമ്പാവൂർ ഭാഗത്തെ പ്ലൈവുഡ് ഫാക്ടറികളും തടിമില്ലുകളും കടുത്ത പ്രതിസന്ധിയിലാണ്. തടിവ്യാപാരവും നിലച്ചു. തെക്കൻ കേരളത്തിൽനിന്ന് പെരുമ്പാവൂരിലേക്കു പോകുന്ന തടിലോറികളിൽ പകുതിപോലും ഓടാത്തതിനാൽ തടിപ്പണിക്കാർക്ക് പണിയില്ലാത്ത സ്ഥിതിയാണ്. തൊഴിലാളിക്ഷാമം മൂലം ഹോട്ടലുകളും അടച്ചിടേണ്ട സ്ഥിതിയിലാണ്. എസ്.ഐ.ആർ. പൂർത്തിയായ സാഹചര്യത്തിൽ, ഇത്തവണ വോട്ടുചെയ്തില്ലെങ്കിൽ പൗരത്വം നഷ്ടമാകുമെന്ന മട്ടിലുള്ള പ്രചാരണങ്ങൾ ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ പ്രചരിക്കുന്നുണ്ട്. അസമിൽനിന്നുള്ള തൊഴിലാളികൾക്കിടയിൽ പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ആശങ്കകളും നിലനിൽക്കുന്നു. വോട്ടുചെയ്തില്ലെങ്കിൽ പൗരത്വം തെളിയിക്കാനുള്ള രേഖകളിൽ പ്രശ്നമുണ്ടാകുമോയെന്ന ഭയം കാരണമാണ് കൂട്ടപ്പലായനം. പെരുന്നാളും തിരഞ്ഞെടുപ്പും കണക്കാക്കി വലിയൊരു വിഭാഗം തൊഴിലാളികൾ നേരത്തേതന്നെ കേരളം വിട്ടിരുന്നു. കേരളത്തിലെ അതിഥിത്തൊഴിലാളികളിൽ പകുതിയോളം പേരും പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിൽനിന്നുള്ളവരാണ്. കൈതച്ചക്ക കൃഷി പോലെയുള്ള കാർഷികമേഖലയിലെ തൊഴിലാളികളും കേരളം വിടുന്നുണ്ട്. വടക്കുകിഴക്കൻ മേഖലയിലേക്കുള്ള തീവണ്ടികൾ നിറഞ്ഞുകവിഞ്ഞാണ് ഓടുന്നത്. വാടകവാഹനങ്ങൾ സംഘടിപ്പിച്ചും ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്കു മടങ്ങുന്നുണ്ട്. വോട്ടുചെയ്യാൻ പോയാൽ, തിരഞ്ഞെടുപ്പു കഴിഞ്ഞ് ഒന്നോ രണ്ടോ മാസത്തിനു ശേഷമേ തൊഴിലാളികൾ കേരളത്തിലേക്കു മടങ്ങിയെത്താറുള്ളൂ. ഇത് കുറച്ചുകാലത്തേക്ക് പല വ്യവസായങ്ങളെയും പ്രതിസന്ധിയിലാക്കാൻ സാധ്യതയുണ്ട്. Content Highlights: Approximately 8 lakh migrant workers have exited Kerala in two months., The exodus is driven by assembly elections and fears over citizenship verification (SIR)., Key sectors like construction, plywood manufacturing, and agriculture face severe labor shortages., Concerns regarding citizenship laws are prompting workers to prioritize voting in their home states. Published: 22 Mar 2026, 06:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബംഗാൾ, അസം തിരഞ്ഞെടുപ്പ്: തൊഴിലാളികൾ കൂട്ടത്തോടെ കേരളം വിടു… | Boolokam