ബന്തടുക്ക : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 75-ാം വാർഷികാഘോഷം തുടങ്ങി. ഒരുവർഷം വ്യത്യസ്തമായ 75 പരിപാടികൾ നടത്തും. സാഹിത്യകാരൻ അംബികാസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്തു. പി.എ. സ്റ്റെഫി രൂപകല്പനചെയ്ത ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. To advertise here, ആഘോഷ കമ്മിറ്റി വർക്കിങ് ചെയർമാൻ പി.വി. സുരേഷ് അധ്യക്ഷനായി. എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉയർന്ന മാർക്കോടെ വിജയിച്ച വിദ്യാർഥിക്ക് ഏർപ്പെടുത്തിയ ജോയ് മറ്റത്തിൽ പുരസ്കാരം, അന്ന മാത്യുവിന്, അന്നമ്മ ജോയ് മറ്റത്തിൽ നൽകി. പ്ലസ് ടു പരീക്ഷ ഉയർന്ന മാർക്കോടെ വിജയിച്ച വിദ്യാർഥിക്ക് പൂർവവിദ്യാർഥി സന്തോഷ് വർഗീസ് ഏർപ്പെടുത്തിയ പുരസ്കാരം എം. അനന്തുവിന്, ടി.വി. വിനോദ് നൽകി. കുറ്റിക്കോൽ പഞ്ചായത്തംഗങ്ങളായ ശോഭനാ ബാലചന്ദ്രൻ, ജോസഫ് പാറത്തട്ടേൽ, സിന്ധൂ മോഹൻ, പ്രിൻസിപ്പൽ കെ.പി. രേഖാ ദാസ്, പ്രഥമാധ്യാപകൻ എം.എൻ. രാഘവ, കെ. ബലരാമൻ നമ്പ്യാർ, കെ.എൻ. രാജൻ, കെ. രാധാകൃഷ്ണൻ നമ്പ്യാർ, എം.പി. ശ്രീജിത്ത്, ആർ. രമ്യ, ചരൺകുമാർ, സുഭാഷ് വനശ്രീ, ഹരിദാസ്, സാബു അബ്രഹാം, വി. ദാസ്, പി.എൻ. അജയ, കെ. ജ്യോതിലക്ഷ്മി, എം.എച്ച്. വിജയൻ, ടി.കെ. വസന്തകുമാരി, ഉമ്മർ മാണിമൂല എന്നിവർ സംസാരിച്ചു

ബന്തടുക്ക സ്കൂൾ 75-ാം വാർഷികാഘോഷം തുടങ്ങി
M
MathrubhumiSource Link
about 1 month ago