ബന്നാർഘട്ടയിൽ കാഴ്ചകൾ കാണാൻ 25 മീറ്റർ ഉയരത്തിൽ ടവർ വരുന്നു

ബന്നാർഘട്ടയിൽ കാഴ്ചകൾ കാണാൻ 25 മീറ്റർ ഉയരത്തിൽ ടവർ വരുന്നു

M
MathrubhumiSource Link
ബെംഗളൂരു : ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലെത്തുന്ന സഞ്ചാരികൾക്ക് വന്യമൃഗങ്ങളെ കാണാനും കാടിന്റെ ഭംഗി ആസ്വദിക്കാനുമായി 25 മീറ്റർ ഉയരത്തിൽ നിരീക്ഷണടവർ നിർമിക്കാൻ പദ്ധതി. രോഹിണി നിലേകനി ഫിലാന്ത്രോപ്പീസ് (ആർ.എൻ.പി.എഫ്.)എന്ന സംഘടനയുടെ സഹായത്തോടെ അഞ്ചുകോടി രൂപ ചെലവിലാണ് ടവർ യാഥാർഥ്യമാക്കുക. To advertise here, ഇതിന് ആർ.എൻ.പി.എഫുമായി ബന്നാർഘട്ട ബയോളജിക്കൽ പാർക്ക് ധാരണാപത്രം ഒപ്പിട്ടു. ബന്നാർഘട്ടയിലെ മൃഗശാലയ്ക്കകത്തുള്ള മിർസ ഹില്ലിലാണ് ടവർ നിർമിക്കുന്നത്. ഒരേസമയം 70 പേർക്കു വരെ നിന്ന് കാഴ്ചകൾ കാണാൻ സാധിക്കുന്ന തരത്തിലുള്ള ടവറാണ് നിർമിക്കുന്നത്. അടുത്തമാസം നിർമാണം തുടങ്ങും. ഈ വർഷം അവസാനത്തോടെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ വർഷം തോറും 40 ലക്ഷത്തിലധികം സഞ്ചാരികൾ കാഴ്ചകൾ കാണാനെത്തുന്നതായാണ് കണക്ക്. Published: 26 Mar 2026, 12:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബന്നാർഘട്ടയിൽ കാഴ്ചകൾ കാണാൻ 25 മീറ്റർ ഉയരത്തിൽ ടവർ വരുന്നു… | Boolokam