ബസിടിച്ച് കച്ചേരിമുക്കിലെ കാത്തിരിപ്പുപുര തകർന്നു

ബസിടിച്ച് കച്ചേരിമുക്കിലെ കാത്തിരിപ്പുപുര തകർന്നു

M
MathrubhumiSource Link
അമ്പലപ്പുഴ : കച്ചേരിമുക്കിൽ ഹരിപ്പാടുഭാഗത്തേക്കുള്ള കാത്തിരിപ്പുപുര ബസിടിച്ച് തകർന്നു. ബുധനാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. തിരുവല്ലയിൽനിന്നുവന്ന കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസ് സ്‌റ്റോപ്പിൽ നിർത്തി ആളെയിറക്കിയശേഷം ആലപ്പുഴഭാഗത്തേക്ക് തിരിയുമ്പോൾ ബസിന്റെ പുറകുഭാഗം കാത്തിരിപ്പുപുരയിൽ ഉടക്കുകയായിരുന്നു. To advertise here, ബസ് മുന്നോട്ടുനീങ്ങിയതോടെ കാത്തിരിപ്പുപുര അപകടകരമാംവിധം ചരിഞ്ഞു. ഈസമയം മൂന്നു യാത്രക്കാർ ബസ് കാത്തുനിൽപ്പുണ്ടായിരുന്നു. അവർ ഓടിമാറി. ദേശീയപാത വികസനത്തിന്റെ ഭാഗമായി കച്ചേരിമുക്കിൽ മേൽപ്പാലം നിർമാണം നടക്കുന്നതിനാൽ തിരുവല്ലയിൽനിന്നുവരുന്ന ആലപ്പുഴ ഭാഗത്തേക്കുള്ള വാഹനങ്ങൾ ജങ്ഷനിൽനിന്നു തെക്കോട്ടുതിരിഞ്ഞ് കാത്തിരിപ്പുപുരയുടെ സമീപമെത്തി ദേശീയപാതയിൽ കുറുകേ തിരിച്ചാണ് യാത്രതുടരുന്നത്. തകർച്ചയിലായ കാത്തിരിപ്പുപുരയിലേക്ക്‌ യാത്രക്കാർ പ്രവേശിക്കാതിരിക്കാൻ അമ്പലപ്പുഴ പോലീസ് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. Published: 19 Mar 2026, 02:24 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബസിടിച്ച് കച്ചേരിമുക്കിലെ കാത്തിരിപ്പുപുര തകർന്നു — Mathrub… | Boolokam