ബസുകളിൽ പരിശോധന ശക്തമാക്കി

ബസുകളിൽ പരിശോധന ശക്തമാക്കി

M
MathrubhumiSource Link
കൂനത്തറ പാതിപ്പാറയിലെ അപകടം To advertise here, കുളപ്പുള്ളി : പാലക്കാട്-കുളപ്പുള്ളി പാതയിൽ കൂനത്തറ പാതിപ്പാറയിൽ ബസിടിച്ച് യുവതി മരിച്ച സംഭവത്തെത്തുടർന്ന് പരിശോധന ശക്തമാക്കി മോട്ടോർവാഹന വകുപ്പ്. അപകടത്തിനിടയാക്കിയ സ്വകാര്യബസ് അമിതവേഗത്തിലായിരുന്നെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതേത്തുടർന്ന് ബസുകൾക്കെതിരേ പരാതി കൂടിയതോടെയാണ് കർശന പരിശോധന തുടങ്ങിയത്. സ്പീഡ് ഗവർണർ പരിശോധനയ്ക്കായി പ്രത്യേക പരിശോധനയാണ് തുടങ്ങിയത്. രണ്ടുദിവസത്തിനുള്ളിൽ 43 ബസുകൾ പരിശോധിച്ചു. ഇതിൽ ഏഴെണ്ണത്തിൽ നിയമലംഘനം കണ്ടതിനെത്തുടർന്ന് നടപടി സ്വീകരിച്ചതായി മോട്ടോർവാഹനവകുപ്പ് അധികൃതർ പറഞ്ഞു. പാതിപ്പാറ ഇറക്കത്തിൽ യുവതിമരിച്ച സംഭവത്തിൽ ബസിന്റെ അമിതവേഗമാണ് അപകടത്തിനിടയാക്കിയെന്നാരോപിച്ച് നാട്ടുകാർ ബസുകൾ രണ്ടുമണിക്കൂറോളം തടഞ്ഞിരുന്നു. മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി സ്പീഡ് ഗവർണർ പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാർ ബസുകൾ തടഞ്ഞത്. കണ്ടക്ടറുടെയും ഡ്രൈവറുടെയും ലൈസൻസും ടിക്കറ്റ് നൽകാതെ സർവീസ് നടത്തുന്നതും പരിശോധിച്ചു. എ.എം.വി.ഐ.മാരായ കെ.ആർ. രഞ്ചൻ, എസ്. വിജയകുമാർ തുടങ്ങിയവരാണ് പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും വ്യാപക പരിശോധന നടത്തുമെന്ന് അധികൃതർ പറഞ്ഞു. Published: 29 Mar 2026, 03:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബസുകളിൽ പരിശോധന ശക്തമാക്കി — Mathrubhumi | Boolokam | Boolokam