കോട്ടയം : ബസേലിയസ് കോളേജ് ലോറൽസ് ഡേയുടെയും നവീകരിച്ച രണ്ട് റോഡുകളുടെയും ഉദ്ഘാടനം ഒളിമ്പ്യൻ ജിൻസൺ ജോൺസൺ നിർവഹിച്ചു. ബസേലിയസ് കോളേജിൽ പഠിക്കുമ്പോഴാണ് തനിക്ക് യൂണിവേഴ്സിറ്റി-ദേശീയതലങ്ങളിൽ മത്സരിക്കാൻ അവസരം ലഭിച്ചതെന്നും മാതൃകലാലയത്തിൽ തന്റെ പേരിലും മറ്റൊരു പൂർവവിദ്യാർഥിയും അന്തർദേശീയ ബാസ്‌കറ്റ്‌ബോൾ താരവുമായ മുഹമ്മദ് ഇക്ബാലിന്റെയും പേരിൽ റോഡുകൾ വരുകയെന്നത് സന്തോഷം പകരുന്നതാണെന്നും ജിൺസൺ ജോൺസൺ പറഞ്ഞു. To advertise here, നവീകരിച്ച ക്യാന്റീൻ-ലൈബ്രറി റോഡിന് ജിൻസൺ ജോൺസൺ ലെയ്‌നെന്നും കോളേജ് ഗ്രൗണ്ട്-ബാസ്‌കറ്റ്‌ബോൾ കോർട്ട് റോഡിന് മുഹമ്മദ് ഇക്ബാൽ ലെയ്ൻ എന്നും നാമകരണംചെയ്തു. പ്രിൻസിപ്പൽ പ്രൊഫ.ഡോ. ബിജു തോമസ് അധ്യക്ഷനായി. വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. പി. ജ്യോതിമോൾ, ഡോ. വി. രജിത, ഡോ. ശരത് പി. നാഥ്, മിനി നായർ എന്നിവർ പ്രസംഗിച്ചു. Published: 25 Mar 2026, 02:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബസേലിയസ് കോളേജിൽ ജിൻസൺ ലെയ്‌നും ഇക്ബാൽ ലെയ്നും ഉദ്ഘാടനംചെയ്തു
M
MathrubhumiSource Link
about 2 months ago