ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചു; യാത്രക്കാർ പൊരിവെയിലിൽ

ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചു; യാത്രക്കാർ പൊരിവെയിലിൽ

മണ്ണാർക്കാട് : നഗരസഭാ ബസ്‌സ്റ്റാൻഡിലെ പൊതു ശൗചാലയത്തോടുചേർന്നുള്ള ബസ് കാത്തിരിപ്പുകേന്ദ്രം താത്കാലികമായി പൊളിച്ചുമാറ്റിയതോടെ യാത്രക്കാർ നിൽക്കുന്നത് പൊരിവെയിലത്ത്. ശൗചാലയത്തിന് പുതിയ മാലിന്യടാങ്കും ട്രീറ്റ്‌മെന്റ് പ്ലാന്റും നിർമിക്കുന്നതിന്റെ ഭാഗമായാണ് കെട്ടിടത്തോടുചേർന്നുള്ള കാത്തിരിപ്പുകേന്ദ്രം പൊളിച്ചുനീക്കിയത്. പഴയ മാലിന്യടാങ്ക് നിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകിത്തുടങ്ങിയത് യാത്രക്കാരെയും വ്യാപാരികളെയും പ്രതിസന്ധിയിലാക്കിയിരുന്നു. തുടർന്നായിരുന്നു പുതിയടാങ്ക് നിർമിക്കാൻ നഗരസഭ തീരുമാനമെടുത്തത്. To advertise here, പ്രവൃത്തി ആരംഭിച്ചതിനാൽ ആഭാഗം നീളത്തിൽ ഷീറ്റുവെച്ച് മറച്ചിരിക്കയാണ്. ഇതോടെ ബസ്‌സ്റ്റാൻഡിന്റെ കിഴക്കുവശമുള്ള യാത്രക്കാർ വെയിലത്ത് നിൽക്കേണ്ട അവസ്ഥയാണ്. കൂടാതെ, പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ഹോട്ടലുകളെയും മറ്റു വ്യാപാരസ്ഥാപനങ്ങളെയും ആശ്രയിക്കേണ്ട ഗതികേടിലുമാണ്. ബസ്‌സ്റ്റാൻഡിന്റെ വടക്കുവശത്ത് പുതിയ ബസ് കാത്തിരിപ്പുകേന്ദ്രമുണ്ടെങ്കിലും യാത്രക്കാർക്ക് പ്രയോജനപ്പെടാത്ത സാഹചര്യമാണ്. ബസുകളിൽ ഭൂരിപക്ഷവും നിർത്തിയിടുന്നതിന് പിൻവശത്തായാണ് പുതിയ ബസ് കാത്തിരിപ്പുകേന്ദ്രമുള്ളത്. ഇതിനാൽ, ഏതുഭാഗത്തേക്കുള്ള ബസുകളാണെന്ന് തിരിച്ചറിയാൻ യാത്രക്കാർക്ക് സാധിക്കുന്നില്ല. കൂടാതെ, പെരിന്തൽമണ്ണ ഭാഗത്തുനിന്നും പാലക്കാട് ഭാഗത്തുനിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്കുമുള്ള ബസുകൾ സ്റ്റാൻഡിലേക്ക് കയറുമ്പോൾ ബസ് കാത്തിരിപ്പുകേന്ദ്രത്തിലിരിക്കുന്നവർക്ക് കാണാനുമാകില്ല. ഈ ബസുകൾ ആളുകളെ ഇറക്കുന്നതും ഉടനെ യാത്രയാരംഭിക്കുന്നതും പൊതുശൗചാലയത്തിന് മുൻവശത്താണ്. ഇതിനാലാണ് യാത്രക്കാർ ഭൂരിപക്ഷവും ഇവിടെ നിൽക്കുന്നത്. പൊരിവെയിലിൽ കൈക്കുഞ്ഞുങ്ങളുമായി നിൽക്കുന്ന സ്ത്രീകളുൾപ്പെടെയുള്ളവരുടെ കാഴ്ച ദയനീയമാണ്. നിർമാണപ്രവൃത്തികളുടെ ഭാഗമായി ശൗചാലയം അടച്ചുപൂട്ടിയതോടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ യാത്രക്കാരും ബുദ്ധിമുട്ടുകയാണ്. പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുൻവശം ബസുകൾ നിർത്തിയിടുന്നത് മാറ്റിയാൽ യാത്രക്കാർക്ക് ഏറെ ഗുണകരമാകും. ബദൽസംവിധാനം നടപ്പിലാക്കുകയോ അതല്ലെങ്കിൽ നിർമാണപ്രവൃത്തികൾ പെട്ടെന്ന് പൂർത്തിയാക്കി മുൻപുണ്ടായിരുന്ന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുകയോ ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പണി എത്രയുംവേഗം പൂർത്തീകരിക്കാൻ കരാറുകാരന് നിർദേശം നൽകിയിട്ടുണ്ടെന്ന് നഗരസഭാ ചെയർപേഴ്‌സൺ കെ. സജ്ന പറഞ്ഞു. നിലവിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് മുൻപിൽനിന്ന് ബസുകൾ മാറ്റിയിടുന്നതിനും സ്റ്റാൻഡിലേക്ക് കയറുന്ന ബസുകൾ കാത്തിരിപ്പുകേന്ദ്രത്തിന് മുൻപിലെത്തി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതിനുമായി അടുത്തദിവസം ബസ്സുടമകളുടെയും ട്രാഫിക് പോലീസിന്റെയും യോഗം വിളിച്ചുചേർക്കുമെന്ന് ഉപാധ്യക്ഷൻ കെ. ബാലകൃഷ്ണനും പ്രതികരിച്ചു. Published: 22 Apr 2026, 03:27 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചു; യാത്രക്കാർ പൊരിവെയിലിൽ —… | Boolokam