വണ്ണപ്പുറം : കള്ളിപ്പാറയിലെ കൊടുംവളവിൽ ഇറക്കം ഇറങ്ങുന്നതിനിടെ കെ.എസ്.ആർ.ടി.സി. കേടായി. വട്ടംകിടന്ന ബസ് മാറ്റാനാകാതെ വന്നതോടെ വണ്ണപ്പുറം-ചേലച്ചുവട് റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കട്ടപ്പന-ആനക്കട്ടി റൂട്ടിൽ സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് കേടായത്. തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം. കൊടുംവളവും കുത്തനെ കയറ്റവും ഇറക്കവുമുള്ള വണ്ണപ്പുറം-ചേലച്ചുവട് റോഡിലെ ബ്ലാത്തിക്കവല മുതൽ മുണ്ടന്മുടി തുരിത്തിക്കലോടി ഭാഗം വരെയുള്ളയിടങ്ങളിൽ കെ.എസ്.ആർ.ടി.സി. ബസുകൾ കേടായി വഴിയിൽ കിടക്കുന്നത് പതിവാണ്. ഈ റൂട്ടിൽ കാലപ്പഴക്കം ചെന്നതും യഥാസമയം കേടുപാടുകൾ തീർക്കാതെയും കെ.എസ്.ആർ.ടി.സി. ബസുകൾ ഓടിക്കുന്നതാണ് പതിവായി ഇവ വഴിയിൽ കിടക്കാൻ കാരണമെന്ന് യാത്രക്കാർ പറയുന്നു. To advertise here, തൊടുപുഴയിൽനിന്ന് എത്തിയ മെക്കാനിക്കൽ വിഭാഗം ബസ് നന്നാക്കിയതോടെയാണ് ഗതാഗതം പൂർവസ്ഥിതിയിലായത്. നന്നാക്കിയ ബസ് ആനക്കട്ടിക്ക് പോയി. Published: 21 Apr 2026, 03:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബസ് കേടായി റോഡിൽ വിലങ്ങി; മണിക്കൂറുകൾ ഗതാഗതം മുടങ്ങി
M
MathrubhumiSource Link
19 days ago