നെയ്യാറ്റിൻകര : ബെംഗളൂരുവിൽനിന്ന് കഴക്കൂട്ടത്തേക്കു വരുന്ന സ്വകാര്യ ബസിൽ അമരവിള ചെക്‌പോസ്റ്റിലെ എക്‌സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ രേഖകളില്ലാത്ത 17.50 ലക്ഷം രൂപ കണ്ടെടുത്തു. To advertise here, കർണാടക സ്വദേശി നാരായണ സ്വാമി(29)യിൽനിന്നാണ് പണം കണ്ടെടുത്തത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി എത്തിച്ച പണമാണോയെന്നതിനെക്കുറിച്ച് പരിശോധിച്ചുവരുന്നു. കഴക്കൂട്ടത്ത് എത്തിയാൽ രൂപ മറ്റൊരാൾ വാങ്ങാനെത്തുമെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നാരായണസ്വാമി മൊഴിനൽകിയത്. എക്‌സൈസ് ഇൻസ്‌പെക്ടർ അനിൽ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. Published: 05 Apr 2026, 12:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബസ് യാത്രക്കാരനിൽനിന്ന് രേഖകളില്ലാത്ത 17.50 ലക്ഷം രൂപ പിടിച്ചെടുത്തു
M
MathrubhumiSource Link
about 1 month ago