മൂന്നുപേരെ പ്രാഥമികചികിത്സ നൽകി വിട്ടയച്ചു To advertise here, വീടിന്റെ മുൻവശം പൂർണമായും തകർന്നു കല്ലടിക്കോട് : കല്ലടിക്കോട്-ശ്രീകൃഷ്ണപുരം റോഡിൽ ചൂരക്കോട്ട് ബസ് വഴിയോരത്തെ വീട്ടിലേക്ക് ഇടിച്ചുകയറി. തിങ്കളാഴ്ച വൈകീട്ട് 4.45-നാണ് സംഭവം. ആർക്കും കാര്യമായ പരിക്കില്ല. ബസിനുള്ളിലെ കമ്പികളിൽത്തട്ടി പരിക്കേറ്റ മൂന്നുപേരെ പ്രാഥമികചികിത്സ നൽകി വിട്ടയച്ചു. ചൂരക്കോട് പുത്തൻവീട്ടിൽ അഹമ്മദ് കബീറിന്റെ വീട്ടിലേക്കാണ് ബസ് കയറിയത്. റോഡിൽനിന്ന് അഞ്ചടിയോളം താഴ്ചയിലാണ് വീടുള്ളത്. വീടിന്റെ മുൻവശം പൂർണമായും തകർന്നു. അപകടസമയത്ത് കബീറിന്റെ മകൾ ഷഹല വീടിന്റെ വരാന്തയിലുണ്ടായിരുന്നു. വലിയ ശബ്‌ദംകേട്ട് ഷഹല മുറിയിലേക്ക് ഓടിമാറുകയായിരുന്നു. റോഡിന്റെ താഴ്ചയിൽ വീടുകളുള്ള ഭാഗത്ത് സുരക്ഷാവേലി സ്ഥാപിക്കണമെന്ന ആവശ്യം റോഡ് നിർമിച്ചവർ പരിഗണിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവസമയത്ത് മഴയുണ്ടായിരുന്നു. Published: 31 Mar 2026, 03:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
