ബസ് സർവീസുകൾക്കുള്ള കാത്തിരിപ്പിൽ മലയോരഗ്രാമങ്ങൾ

ബസ് സർവീസുകൾക്കുള്ള കാത്തിരിപ്പിൽ മലയോരഗ്രാമങ്ങൾ

M
MathrubhumiSource Link
നടന്നുതളർന്നും ഓട്ടോക്കൂലികൊടുത്ത്‌ മടുത്തും നാട്ടുകാർ To advertise here, കാഞ്ഞങ്ങാട്: പാണത്തൂർ റൂട്ടിലും വെള്ളരിക്കുണ്ട് ചിറ്റാരിക്കാൽ റൂട്ടുകളിലും മിനിട്ടുകളുടെ ഇടവേളകളിൽ ബസുകൾ മത്സര ഓട്ടം നടത്തുമ്പോൾ ഉൾനാടൻ മലയോരഗ്രാമങ്ങളുടെ യാത്രാക്ലേശം ആരും തിരിച്ചറിയുന്നില്ല. പ്രാധാന റോഡിൽനിന്ന്‌ കിലോമീറ്ററുകൾ മാറി ജനസാന്ദ്രതയുള്ള നിരവധി ഗ്രാമങ്ങളും ഉന്നതികളുമുണ്ട്. പ്രധാന റൂട്ടുകളിൽനിന്ന്‌ നിലവിൽ മെച്ചപ്പെട്ട നിരവധി പോക്കറ്റ് റോഡുകൾ നിർമിച്ചിട്ടുണ്ടെങ്കിലും മിക്ക റോഡുകളിലും പേരിനുപോലും ഒരു ബസ് സർവീസ് നിലവിലില്ല. ഉൾനാടൻ മലയോരഗ്രാമീണർ ഇന്നും ബസ് യാത്രയ്ക്കായി കിലോമീറ്ററുകളോളം നടന്നുപോകേണ്ട സ്ഥിതിയാണ്. നടക്കാൻ സാധിക്കാത്തവർ ബസ് ചാർജിന്റെ പതിന്മടങ്ങ് നൽകി ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ട ദുരവസ്ഥയിലാണ്. ഒരുവർഷം മുൻപ് നിയോജകമണ്ഡലാടിസ്ഥാനത്തിൽ പുതിയ ബസ് സർവീസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജനകീയസദസ്സ് നടത്തിയെങ്കിലും ബസ് സർവീസ് അനുവദികുന്ന കാര്യത്തിൽ ഉൾനാടൻ മലയോരഗ്രാമങ്ങളെ തഴയുന്ന സ്ഥിതിയാണ് ഉണ്ടായത്. ജനകീയസദസ്സ് പ്രധാന റൂട്ടുകളിൽ മാത്രമാണ് പുതിയ സർവീസുകൾ അനുവദിച്ചത്. ഒറ്റപ്പെട്ട് കോടോം ബേളൂർ, മടിക്കൈ മലയോരഗ്രാമങ്ങൾ കോടോംബേളൂർ, മടിക്കൈ പഞ്ചായത്തുകളിൽ ഇപ്പോഴും ബസ് സർവീസ്‌ കണികാണാൻപോലും കഴിയാതെ ഒറ്റപ്പെട്ടുപോയ നിരവധി പ്രദേശങ്ങൾ കാണാൻകഴിയും. മെച്ചപ്പെട്ട റോഡ്‌സൗകര്യമുള്ളവയാണ് ഇവിടെയുള്ള മിക്ക ഗ്രാമങ്ങളും. വാഴക്കോട്, പറക്ലായി, ഏച്ചിക്കാനം തറവാട്, വെള്ളൂട, പാൽക്കുളം, കോളിയാർ, തായന്നൂർ മാളം, ചെരളം, നെരോത്ത്, ചീരോൽ തുടങ്ങിയ പ്രദേശങ്ങളിലൂടെ മെച്ചപ്പെട്ട റോഡ് നിലവിലുണ്ടെങ്കിലും ബസ് സർവീസിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പ് തുടരുകയാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബസ് സർവീസുകൾക്കുള്ള കാത്തിരിപ്പിൽ മലയോരഗ്രാമങ്ങൾ — Mathrubh… | Boolokam