കട്ടപ്പന : പുതിയ ബസ് സ്റ്റാൻഡിൽ അഭ്യാസപ്രകടനം നടത്തി ഗതാഗതക്കുരുക്ക് ഉണ്ടാക്കിയ ടൂറിസ്റ്റ് ബസുകൾ പോലീസ് തടഞ്ഞിട്ടു. ചൊവ്വാഴ്ച വൈകീട്ട് ആറിനാണ് അൽഫോൺസാ കമ്പനിയുടെ മൂന്നു ടൂറിസ്റ്റ് ബസുകളും ഒരു മിനി വാനുമാണ് ബസ് സ്റ്റാൻഡ് ടെർമിനലിന് ചുറ്റും വലിയ ശബ്ദത്തിൽ ഹോണടിച്ചും പുറത്തു കേൾക്കുന്ന വിധത്തിൽ പാട്ടുവെച്ചും വേഗത്തിൽ പാഞ്ഞ് അഭ്യാസപ്രകടനം നടത്തിയത്. തുടർന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ വാഹനങ്ങൾ തടയുകയായിരുന്നു. മിനി വാൻ നിർത്താതെ വെട്ടിച്ച് സ്റ്റാൻഡിന് പുറത്തേക്ക് പാഞ്ഞെങ്കിലും ടൂറിസ്റ്റ് ബസുകൾ പോലീസ് തടഞ്ഞിട്ടു. സ്റ്റാൻഡിൽ ഗതാഗതക്കുരുക്കും ഉണ്ടായി. വാഹനങ്ങൾക്ക് പിഴയിട്ടതായി കട്ടപ്പന പോലീസ് അറിയിച്ചു. ടൂറിസ്റ്റ് ബസുകൾക്ക് സ്വകാര്യ ബസ് സ്റ്റാൻഡിൽ കയറാൻ വിലക്ക് ഉണ്ടായിരിക്കേ മറുനാടൻ തൊഴിലാളികളെ കയറ്റാൻ ഉൾപ്പെടെ ബസ് സ്റ്റാൻഡിൽ ടൂറിസ്റ്റ് വാഹനങ്ങൾ കയറുന്നത് റൂട്ട് ബസുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. To advertise here, Published: 23 Apr 2026, 02:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബസ്‌സ്റ്റാൻഡിൽ അഭ്യാസപ്രകടനം ടൂറിസ്റ്റ് ബസുകൾ പോലീസ് തടഞ്ഞു
M
MathrubhumiSource Link
17 days ago