ബസ്‌സ്റ്റാൻഡ് ടെർമിനൽ ചോരുന്നു, ഭിക്ഷയെടുത്ത് പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ.

ബസ്‌സ്റ്റാൻഡ് ടെർമിനൽ ചോരുന്നു, ഭിക്ഷയെടുത്ത് പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ.

M
MathrubhumiSource Link
കട്ടപ്പന : മഴയിൽ ചോർന്നൊലിക്കുന്ന കട്ടപ്പന പുതിയ ബസ്‌സ്റ്റാൻഡ് ടെർമിനൽ നവീകരിക്കാത്ത നഗരസഭക്കെതിരേ വേറിട്ട പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. ഭിക്ഷയെടുത്തായിരുന്നു സമരം. വ്യാപാരികളിൽ നിന്നും നാട്ടുകാ To advertise here, രിൽനിന്നുമായി പണം ഭിക്ഷയെടുത്ത് ടെർമിനൽ നവീകരിക്കുന്നതിനായി സംഭാവനയായി നഗരസഭ അധികൃതർക്ക് കൈമാറി. ചൊവ്വാഴ്ച വൈകീട്ട് പെയ്ത വേനൽമഴയിൽ ടെർമിനൽ ചോർന്നൊലിച്ചിരുന്നു. മേൽക്കൂരയിൽനിന്ന് വെള്ളം ഒലിച്ചിറങ്ങി വ്യാപാര സ്ഥാപനങ്ങളിൽ ഉൾപ്പെടെ വീണു. ടെർമിനലിന്റെ തറയിൽ വെള്ളം ഒലിച്ചിറങ്ങിയതോടെ യാത്രക്കാർക്ക് തെന്നി വീഴുന്ന സ്ഥിതിയാണ്. പിന്നീട് വ്യാപാരികൾ മണിക്കൂറുകൾ ചെലവഴിച്ചാണ് സ്ഥാപനങ്ങൾ വൃത്തിയാക്കിയത്. ഇതിനെ തുടർന്നാണ് ബസ് സ്റ്റാൻഡിലെയും പരിസരങ്ങളിലെയും കടകളിൽനിന്നൊക്കെ ഭിക്ഷയെടുത്ത് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പണം സമാഹരിച്ചത്. തുടർന്ന്, പ്രകടനമായി നഗരസഭ ഓഫീസിലെത്തി പ്രതിഷേധിച്ചു. സമാഹരിച്ച പണം അധികൃതർക്ക് കൈമാറി. ജില്ലാ കമ്മിറ്റിയംഗം ജോബി എബ്രഹാം, ബ്ലോക്ക് പ്രസിഡന്റ് എം. ശിവകുമാർ, മേഖലാ സെക്രട്ടറി ബിബിൻ ബാബു, പ്രസിഡന്റ് സെബിൻ തോമസ് എന്നിവർ സംസാരിച്ചു. നഗരസഭ അധികൃതർ പറയുന്നത് കെട്ടിടം വാടകയ്ക്ക് എടുത്ത വ്യക്തി, നവീകരണ പ്രവർത്തനങ്ങൾ നടത്തിയപ്പോൾ മുകളിൽനിന്ന് വെള്ളം ഒഴുകുന്ന പൈപ്പ് തടസ്സപ്പെടുന്ന രീതിയിൽ നിർമാണ സാമഗ്രികൾ കൂട്ടിയിട്ടു. അതാണ് ചോർച്ചയ്ക്ക് കാരണം. ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഇവ നീക്കംചെയ്ത് പ്രശ്നം പരിഹരിച്ചെന്ന് നഗരസഭ അധികൃതർ പറഞ്ഞു. Published: 19 Mar 2026, 02:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബസ്‌സ്റ്റാൻഡ് ടെർമിനൽ ചോരുന്നു, ഭിക്ഷയെടുത്ത് പ്രതിഷേധിച്ച്… | Boolokam