ബസ്‌സ്റ്റാൻഡ് തുറന്നിട്ടും ദുരിതം മാറാതെ നീലേശ്വരത്തെ യാത്രക്കാർ

ബസ്‌സ്റ്റാൻഡ് തുറന്നിട്ടും ദുരിതം മാറാതെ നീലേശ്വരത്തെ യാത്രക്കാർ

M
MathrubhumiSource Link
നീലേശ്വരം : നീലേശ്വരത്തിന്റെ അത്യാധുനിക ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് തുറന്നിട്ടും ദുരിതം മാറാതെ നീലേശ്വരത്തുകാർ. ബസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ടും യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമില്ല. യാത്രക്കാർക്ക് ബസ് സ്റ്റാൻഡിൽ ഇറങ്ങിയാൽ വടക്കുഭാഗത്തേക്ക് കടന്നുപോകണമെങ്കിൽ പടിഞ്ഞാറോട്ടും കിഴക്കോട്ടും കറങ്ങി വേണം നിലവിൽ പോകാൻ. യാത്രക്കാർ ബസ് ഇറങ്ങി ലക്ഷ്യസ്ഥാനത്ത് എത്താനായി തിരിക്കിട്ടോടുമ്പോൾ ബസിന് ഇടയിൽപ്പെടാനും സാധ്യതയുണ്ട്. ഇത് വലിയ അപകടങ്ങൾക്കാണ് വഴിയൊരുക്കുന്നത്. To advertise here, കാഞ്ഞങ്ങാട്, കാസർകോട്, ചെറുവത്തൂർ തുടങ്ങി മിക്ക ബസ്‌സ്റ്റാൻഡുകളിലും നടുഭാഗത്തു കൂടി യാത്രക്കാർക്ക് കടന്നുപോകാൻ വഴിയൊരുക്കിയിട്ടുണ്ട് എന്നാൽ, നീലേശ്വരത്ത് ഇതില്ല. ബസ് ഇറങ്ങി രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ, റെയിൽവേ സ്റ്റേഷനിലേക്ക് പോകേണ്ട യാത്രക്കാർ എന്നിവർ എളുപ്പവഴി ആശ്രയിച്ചിരുന്നത് ബസ് സ്റ്റാൻഡിന് പിറകുവശത്ത് കൂടിയുള്ള വഴിയായിരുന്നു. നിലവിൽ ഇവർക്ക് ചുറ്റിക്കറങ്ങി നടന്നുപോകേണ്ട സാഹചര്യമാണ്. നീലേശ്വരത്തെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ മന്നൻപുറത്ത്‌ കാവിലേക്ക് പോകണമെങ്കിലും ഇപ്പോൾ ഇതേ അവസ്ഥയാണ്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ അന്യദേശത്തുനിന്നുപോലും ഭക്തർ ഇവിടേക്ക് എത്താറുണ്ട്. മുൻപ് ബസ്‌സ്റ്റാൻഡിന് പിറകിലൂടെ ക്ഷേത്രത്തിലേക്ക് വാഹനങ്ങൾക്ക് അടക്കം പോകാൻ വഴിയുണ്ടായിരുന്നു. പുതിയ ബസ് സ്റ്റാൻഡ് നിർമാണം പൂർത്തിയായതോടെ നടന്നുപോകാൻ പോലും വഴിയില്ല. വഴിയുണ്ടായ സ്ഥലത്തെ കടമുറിയുടെ ഷട്ടർ നിലവിൽ താത്കാലികമായി തുറന്നിട്ടതിനാൽ അളുകൾ ഇപ്പോൾ ഇതിലൂടെ കടന്നുപോകുന്നുണ്ട്. എന്നാൽ, ഈ കടമുറികൾ ലേലം ചെയ്താൽ വഴി എന്നെന്നേക്കുമായി അടയും. അധികാരികളുടെ ശ്രദ്ധയിലേക്ക് ദുരിതം അറിയിച്ചിട്ടുണ്ടെങ്കിലും കൃത്യമായ മറുപടിയൊന്നും ഇതുവരെ ലഭ്യമായിട്ടില്ല എന്നാണ് ആളുകൾ പറയുന്നത്. കൂടാതെ, ബസ്‌സ്റ്റാൻഡ്‌ യാർഡിന്റെ സ്ഥലപരിമിതിയും യാത്രക്കാരെയും ബസ് ജീവനക്കാരെയും ഒരുപോലെ വലയ്ക്കുന്നുണ്ട്. അത്യാധുനിക ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് ദീർഘവീക്ഷണമില്ലാതെയാണ് നിർമിച്ചതെന്നും ആരോപണമുണ്ട്. പുതിയ വഴിയൊരുക്കും തത്കാലത്തേക്ക് മാത്രമായാണ് കടമുറിയുടെ ഷട്ടർ തുറന്നിട്ട് മറുപുറം കടക്കാൻ യാത്രക്കാർക്ക് സൗകര്യം ഒരുക്കിട്ടുള്ളത്. ബസ്‌സ്റ്റാൻഡിന്റെ സൈഡിലൂടെ അഞ്ച് മീറ്റർ വഴിയുണ്ട്. നിലവിൽ ഇവിടെ കോൺക്രീറ്റ് നടക്കുന്നതിനാലാണ് ഷട്ടർ തുറന്നുനൽകിയിട്ടുള്ളത്. -പി.പി. മുഹമ്മദ് റാഫി, നഗരസഭാധ്യക്ഷൻ

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബസ്‌സ്റ്റാൻഡ് തുറന്നിട്ടും ദുരിതം മാറാതെ നീലേശ്വരത്തെ യാത്ര… | Boolokam