മേലാറ്റൂർ : ഐ.എസ്.ആർ.ഒ.യിൽനിന്നു വിരമിക്കുന്ന വേളയിൽ തനിക്ക് അംഗീകാരമായി ലഭിച്ച ബഹിരാകാശ പേടകങ്ങളുടെ മാതൃകകൾ താൻ പഠിച്ച വിദ്യാലയത്തിനു സമ്മാനിച്ച് പൂർവവിദ്യാർഥി. പാലക്കാട് സ്വദേശി പി. ശ്രീനാഥൻ ആണ് 1967-68-ൽ താൻ പഠിച്ച മേലാറ്റൂർ ആർ.എം. ഹൈസ്കൂളിന് പേടക മാതൃകകൾ സമ്മാനിച്ചത്. ശാസ്ത്രത്തോടുള്ള വിദ്യാർഥികളുടെ താത്പര്യം വർധിപ്പിക്കുക, ഭാവിയിലെ ഗവേഷകരെ പ്രചോദിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണിത്. To advertise here, തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ സീനിയർ ഫിനാൻഷ്യൽ അഡ്‍വൈസർ, ബെംഗളൂരു ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിന്റെ കൺട്രോളർ എന്നീ പദവികൾ വഹിച്ചശേഷം 2014-ലാണ് ഇദ്ദേഹം വിരമിച്ചത്. സ്‌കൂൾ മാനേജർ മേലാറ്റൂർ പത്മനാഭൻ, പ്രഥമാധ്യാപിക യു.സി. ജ്യോതി, ശാസ്ത്ര ക്ലബ്ബ് കൺവീനർ വി.പി. കൃഷ്ണപ്രഭ, പി. ശശികുമാർ എന്നിവർ ചേർന്ന് എറ്റുവാങ്ങി. ബഹിരാകാശ മാതൃക സ്‌കൂളിലെ ശാസ്ത്രലാബിൽ പ്രദർശിപ്പിക്കും. Published: 17 Apr 2026, 04:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബഹിരാകാശ പേടക മാതൃക പഠിച്ച വിദ്യാലയത്തിനു സമ്മാനിച്ച് പൂർവവിദ്യാർഥി
M
MathrubhumiSource Link
23 days ago